ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബറേലി-ലക്‌നോ ദേശീയപാതയിലെ ജംഗ് ബഹാദൂര്‍ ഗഞ്ച് ബൈപാസിലുണ്ടായ ബസ് അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപ ജില്ലയായ ഷാജഹാന്‍പുരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ശനിയാഴ്ച്ചയാണ് അപകടം സംഭവിച്ചത്. പശ്ചിമ ബംഗാളിലെ മേദിനിപൂരില്‍ നിന്ന് 60ല്‍ അധികം തീര്‍ഥാടകരുമായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. അലിപുര്‍ എന്ന ഗ്രാമത്തിന് സമീപം റോഡരികെയുള്ള കൊക്കയിലേക്ക് ബസ് മറിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപകടശേഷം ബസ് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടുകയുണ്ടായി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട ഒരു സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്. ബാക്കി എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.