Saturday, May 4, 2024
HomeUSAഎഫ്സിഡി അധ്യക്ഷയായി ജെസ്സിക്ക റോസൻ വോർഡലിനെ ബൈഡൻ നോമിനേറ്റ് ചെയ്തു

എഫ്സിഡി അധ്യക്ഷയായി ജെസ്സിക്ക റോസൻ വോർഡലിനെ ബൈഡൻ നോമിനേറ്റ് ചെയ്തു

വാഷിങ്ടൻ ഡി സി ∙ ഫെഡറേഷൻ കമ്മ്യൂണിക്കേഷൻ കമ്മീഷൻ സ്ഥിരം അധ്യക്ഷയായി ജെസ്സിക്ക റോസൻ വോർഡിലിനെ (50) പ്രസിഡന്റ് ബൈഡൻ ഒക്ടോബർ 26 ചൊവ്വാഴ്ച നാമനിർദേശം ചെയ്തു.  സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഈ സ്ഥാനത്ത് അമേരിക്കയിൽ ആദ്യമായി നിയമിക്കപ്പെടുന്ന വനിതയായിരിക്കും ജെസ്സിക്ക.

വർഷാരംഭം മുതൽ എഫ്ഡിസിയുടെ താല്ക്കാലിക അധ്യക്ഷയായി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ. എഫ്ഡിസിയിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചിരുന്ന ജെസ്സിക്ക പകുതി വർഷവും കമ്മീഷനറായിരുന്നു. ഈ നിയമനത്തോടൊപ്പം മറ്റൊരു ചരിത്രം കൂടി കുറിക്കപ്പെടുകയായിരുന്നു. എഫ്ഡിസിയുടെ അഞ്ചംഗ കമ്മീഷനർ തസ്തികയിൽ ഒഴിവുവന്ന സ്ഥാനത്തേക്ക് എൽജിബിറ്റിക്യു ജിജി സോണിനെ കൂടി നിയമിച്ചിട്ടുണ്ട്.

ജെസ്സിക്കായുടെ നിയമനം സെനറ്റ് അംഗീകരിക്കുകയാണെങ്കിൽ അഞ്ചംഗ എഫ്സിസിയിൽ ഡമോക്രാറ്റിക് പാർട്ടിക്ക് മൂന്ന്. രണ്ടു ഭൂരിപക്ഷം ലഭിക്കും. ജിയോഫ്രി സ്റ്റാർക്കാസാണ് മറ്റൊരു ഡമോക്രാറ്റ്. അജിത് പൈ രാജിവച്ച ഒഴിവിലാണ് ജിയോഫ്രിയെ നിയമിച്ചത്. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ മാറ്റം വരുത്തിയ പല നിയമങ്ങളും പുനഃസ്ഥാപിക്കുവാൻ കമ്മീഷനിലെ ഭൂരിപക്ഷം ഡമോക്രാറ്റിക് പാർട്ടിക്ക് തുണയാകും.

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular