Tuesday, May 7, 2024
HomeUSAറോഡ് പുഴയായി, സബ് വേ അടച്ചു; ന്യൂയോര്‍ക്ക് നഗരത്തില്‍ മിന്നല്‍ പ്രളയം- വീഡിയോ

റോഡ് പുഴയായി, സബ് വേ അടച്ചു; ന്യൂയോര്‍ക്ക് നഗരത്തില്‍ മിന്നല്‍ പ്രളയം- വീഡിയോ

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രധാന നഗരമായ ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കം. നിര്‍ത്താതെ പെയ്ത കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി.

റോഡിലും വിമാനത്താവളത്തിലും വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ചു. സബ് വേ ലൈനുകള്‍ അടച്ചു. അപാര്‍ട്ട്‌മെന്റുകളുടെ താഴത്തെ നിലയില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. വീണ്ടും മിന്നല്‍ പ്രളയം ഉണ്ടായാല്‍ ഏത് വിധത്തില്‍ ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിച്ച്‌ വരുന്നതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അറിയിച്ചു.

2021 സെപ്റ്റംബലില്‍ ഉണ്ടായ സമാനമായ മിന്നല്‍ പ്രളയത്തില്‍ 40 പേരാണ് മരിച്ചത്. ന്യൂ ജേഴ്‌സി, ന്യൂയോര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളെ കാര്യമായി ബാധിച്ചു. ഐഡ ചുഴലിക്കാറ്റ് ആണ് നാശംവിതച്ചത്. വെള്ളിയാഴ്ച റെക്കോര്‍ഡ് മഴയാണ് ന്യൂയോര്‍ക്കില്‍ അനുഭവപ്പെട്ടത്. വെള്ളിയാഴ്ച ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ 21.07 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 1960ല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് തിരുത്തിയത്.

https://x.com/wokeflix_/status/1707970931799539995?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular