Tuesday, May 21, 2024
HomeIndiaകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു നാള്‍ രാജ്യത്തെ നയിക്കുമെന്ന് ശരദ് പവാര്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു നാള്‍ രാജ്യത്തെ നയിക്കുമെന്ന് ശരദ് പവാര്‍

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു നാള്‍ രാജ്യത്തെ നയിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ അഭിപ്രായപ്പെട്ടു.

ഭാരത് ജോഡോ യാത്രയ്ക്കു ശേഷം രാഹുലിന്റെ പ്രതിഛായയ്ക്കു മാറ്റ് കൂടിയിട്ടുണ്ടെന്നും സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച സംവാദത്തില്‍ അദ്ദേഹം പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു പറഞ്ഞ പവാര്‍ പ്രചാരണരംഗത്ത് സജീവമാകുമെന്നും വ്യക്തമാക്കി.

പല സംസ്ഥാനങ്ങളിലും ബിജെപിയുടെ നില ഭദ്രമല്ല. യുപിയിലും ഹരിയാനയിലും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും. ഡല്‍ഹിയിലും പഞ്ചാബിലും എഎപിക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാനാകും. ബിജെപിക്കൊപ്പം കൈകോര്‍ത്തവര്‍ക്ക് ഇനി എൻസിപിയില്‍ സ്ഥാനമില്ലെന്നു സഹോദരപുത്രനായ അജിത് പവാറിന്റെ കൂറുമാറ്റത്തെ പരാമര്‍ശിച്ച്‌ അദ്ദേഹം പറ‍ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular