Wednesday, May 22, 2024
HomeUSAയുഎസ് ചരിത്രത്തില്‍ ആദ്യം; സ്പീക്കറെ പുറത്താക്കി

യുഎസ് ചരിത്രത്തില്‍ ആദ്യം; സ്പീക്കറെ പുറത്താക്കി

ന്യൂയോര്‍ക്ക്: അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ജനപ്രതിനിധി സഭയിലെ സ്പീക്കറെ വോട്ടെുപ്പില്‍ പുറത്താക്കി.

കെവിന്‍ മക്കാര്‍ത്തിയാണ്, 210 വോട്ടുകള്‍ക്കെതിരെ 216 വോട്ടുകള്‍ക്ക് പുറത്താക്കപ്പെട്ടത്. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമിരിക്കെയാണ്, ഡമോക്രാറ്റുകളുമായി സഹകരിച്ചതിന് റിപ്പബഌക്കന്‍ പാര്‍ട്ടി നേതാവായ മക്കാര്‍ത്തിയെ പാര്‍ട്ടി തന്നെ തോല്‍പ്പിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബഌക്കന്‍ പാര്‍ട്ടിയിലെ കടുത്ത ഭിന്നതയാണ് ഇത് പുറത്തുകൊണ്ടുവന്നതെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപ് നേതൃത്വം നല്‍കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് നാടകീയ സംഭവവികാസങ്ങള്‍. സര്‍ക്കാര്‍ ട്രഷറി അടച്ചിടുന്നത് ഒഴിവാക്കാന്‍, സ്വന്തം നേതാവ്, ഒരു താത്ക്കാലിക ഫണ്ട് സംവിധാനം ഒരുക്കിയതാണ്, റിപ്പബഌിക്കന്‍ പാര്‍ട്ടിക്കാരെ പ്രകോപിപ്പിച്ചത്. ഫ്‌ളോറിഡയില്‍ നിന്നുള്ള മാറ്റ് ഗറ്റ്‌സ് ആണ് മക്കാര്‍ത്തിക്കെതിരെ പ്രമേയം കൊണ്ടുവന്നത്. ഏതാനും റിപ്പബഌക്കന്‍സും 208 ഡമോക്രാറ്റ്‌സുകളും മക്കാര്‍ത്തിക്കെതിരെ ഒന്നിച്ചു. ജോ ബൈഡന്റെ പാര്‍ട്ടിയാണ് ഡമോക്രാറ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular