Monday, May 6, 2024
HomeIndiaലതാ മങ്കേഷ്‌കറുടെ അന്ത്യാഭിലാഷം: തിരുപ്പതി ട്രസ്റ്റിന് കുടുംബം 10 ലക്ഷം നല്കി

ലതാ മങ്കേഷ്‌കറുടെ അന്ത്യാഭിലാഷം: തിരുപ്പതി ട്രസ്റ്റിന് കുടുംബം 10 ലക്ഷം നല്കി

തിരുപ്പതി: ലതാ മങ്കേഷ്‌കറുടെ പേരില്‍ കുടുംബം പത്ത് ലക്ഷം രൂപ തിരുപ്പതി ബാലാജി ട്രസ്റ്റിന് നല്കി. ഭാരതത്തിന്റെ വാനമ്ബാടിയായിരുന്ന ലതാ മങ്കേഷ്‌കറുടെ അവസാനത്തെ ആഗ്രഹപ്രകാരമായിരുന്നു കുടുംബാംഗങ്ങള്‍ തിരുപ്പതി ട്രസ്റ്റിന് സംഭാവന നല്കിയത്.

ലതാ മങ്കേഷ്‌കറുടെ സഹോദരി ഉഷയാണ് ഇക്കാര്യം അറിയിച്ചത്. ട്രസ്റ്റിന്റെ മുംബൈ പ്രതിനിധി മിലിന്ദ് കേശവ് നര്‍വേക്കര്‍ മുഖാന്തിരമാണ് സംഭവന നല്‍കിയത്. ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി. ധര്‍മ്മറെഡ്ഡിക്ക് ചെയര്‍മാന്‍ ഭുമന കരുണാകര റെഡ്ഡിയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ നര്‍വേക്കര്‍ ചെക്ക് കൈമാറി.

തിരുപ്പതി ഭഗവാന്റെ ഭക്തയായ ലതാ മങ്കേഷ്‌കറെ തിരുപ്പതി ട്രസ്റ്റ് ആസ്ഥാന ഗായികയായി പ്രഖ്യാപിച്ചിരുന്നു. വെങ്കിടേശ്വര ഭഗവാനെ സ്തുതിച്ചുകൊണ്ടുള്ള അണ്ണാമയ്യാ സ്വര ലതാര്‍ച്ചനയുടെ ഓഡിയോ സിഡി വളരെ പ്രസിദ്ധമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular