Friday, May 3, 2024
HomeUncategorizedഅഫ്ഗാൻ ഭൂകമ്ബം: മരണം 400 കടന്നു

അഫ്ഗാൻ ഭൂകമ്ബം: മരണം 400 കടന്നു

കാബൂള്‍: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 4000 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്ബങ്ങളില്‍ ഏകദേശം രണ്ടായിരത്തോളം വീടുകള്‍ പൂര്‍ണമായും നശിച്ചെന്നാണ് അഫ്ഗാനിസ്ഥാൻ ദേശീയ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

ഏകദേശം 20 ഗ്രാമങ്ങളിലായി 4000ല്‍ അധികം ആളുകള്‍ മരിച്ചെന്നും 1980 മുതല്‍ 2000 വരെയുളള വീടുകള്‍ പൂര്‍ണമായും നശിച്ചെന്നും ദുരന്തനിവാരണ അതോറിട്ടി വക്താവായ മുല്ല സെയ്ഖ് വ്യക്തമാക്കി. വിവിധയിടങ്ങളില്‍ നിന്നുളള 35 രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ ഭൂകമ്ബ ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12ന് ശേഷമാണ് ഹെറാത്തില്‍ ഭൂകമ്ബമുണ്ടായത്. അഫ്ഗാനിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ് ഹൊറാത്തിലെ ദുരിത ബാധിത പ്രദേശം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.അടിയന്തര ദുരന്തനിവാരണത്തിനായി ചൈന അഫ്ഗാന് 200,000 യു എസ് ഡോളര്‍ നല്‍കുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്റെ സാംസ്കാരിക തലസ്ഥാനമായാണ് ഹെറാത്ത് കണക്കാക്കപ്പെടുന്നത്. 2019ലെ ലോകബാങ്ക് കണക്കുകള്‍ പ്രകാരം ഏകദേശം 1.9 ദശലക്ഷം ആളുകള്‍ ഈ പ്രവിശ്യയില്‍ താമസിക്കുന്നത്.അഫ്ഗാനിസ്ഥാനില്‍ ഇടയ്ക്കിടെ വൻ ഭൂകമ്ബങ്ങള്‍ ഉണ്ടാകാറുണ്ട്.കഴിഞ്ഞവര്‍ഷം ജൂണില്‍, കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ 1,000 പേര്‍ കൊല്ലപ്പെടുകയും 1,500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular