Monday, May 6, 2024
HomeKeralaവിഴിഞ്ഞത്ത് ചരിത്രനിമിഷം, ആദ്യകപ്പല്‍ ഷെൻഹുവ 15ന് വൻസ്വീകരണം, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

വിഴിഞ്ഞത്ത് ചരിത്രനിമിഷം, ആദ്യകപ്പല്‍ ഷെൻഹുവ 15ന് വൻസ്വീകരണം, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെൻഹുവ 15ന് ഗംഭീര സ്വീകരണം.. വാട്ടര്‍ സല്യൂട്ടോടെയാണ് കപ്പലിന് സ്വീകരണം നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്. ചടങ്ങില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ, മത, സാമുദായിക നേതാക്കളും പങ്കെടുത്തു. . കേന്ദ്ര ഷിപ്പിംഗ് മന്ത്രിയായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നു.

നിറഞ്ഞ സന്തോഷവും അഭിമാനവുമാണുള്ളതെന്ന് പിണറായി വിജയൻ പ്രസംഗത്തില്‍ പറഞ്ഞു. അസാദ്ധ്യം എന്നൊരു വാക്ക് കേരളത്തിന് ഇല്ലെന്ന് തെളിഞ്ഞു, ഇതുപോലെയുള്ള 8 കപ്പലുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞം തുറമുഖത്തേക്ക ് വരും. ആറുമാസത്തിനുള്ളില്‍ കമ്മിഷനിംഗ് നടക്കും എന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു .

മന്ത്രി വി.ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റര്‍ നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കെ. രാജൻ, മന്ത്രിമാരായ ആന്റണിരാജു, ജി.ആര്‍. അനില്‍, സജി ചെറിയാൻ, കെ.എൻ.ബാലഗോപാല്‍ , പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂര്‍ എം.പി, എം. വിൻസെന്റ് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാൻ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്ബനി സി.ഇ.ഒ രാജേഷ് ഝാഎന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular