Sunday, May 5, 2024
HomeUSAഇസ്രയേലിന് പിന്തുണയുമായി ഒരു യുഎസ് വിമാനവാഹിനികൂടി

ഇസ്രയേലിന് പിന്തുണയുമായി ഒരു യുഎസ് വിമാനവാഹിനികൂടി

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലിനു പിന്തുണയുമായി മറ്റൊരു വിമാനവാഹിനി കൂടി അമേരിക്ക മെഡിറ്ററേനിയനിലേക്ക് അയച്ചു. 90 പോര്‍വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വഹിക്കുന്ന യുഎസ്‌എസ് ഐസനോവര്‍ എന്ന കപ്പലാണ് അയച്ചിരിക്കുന്നത്.
ഹമാസിനെ നേരിടുന്ന ഇസ്രയേലിനെതിരേ മറ്റു രാജ്യങ്ങളോ സംഘടനകളോ ആക്രമണത്തിനു മുതിരുന്നതു തടയാനാണിതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. പശ്ചിമേഷ്യയുടെ മറ്റു ഭാഗങ്ങളില്‍ സംഘര്‍ഷം പടരുന്നതു തടയുകയെന്ന ലക്ഷ്യവുമുണ്ട്.
ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് എന്ന വിമാനവാഹിനിയെയും മറ്റ് യുദ്ധക്കപ്പലുകളെയും അമേരിക്ക നേരത്തേ മെഡിറ്ററേനിയനിലേക്ക് അയച്ചിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular