Tuesday, May 7, 2024
HomeKeralaജൈവകൃഷി പ്രോത്സാഹനത്തിന് ജൈവകാര്‍ഷിക മിഷനുമായി കൃഷി വകുപ്പ്

ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവകാര്‍ഷിക മിഷനുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവകാര്‍ഷിക മിഷൻ രൂപീകരിക്കുന്നു. കേന്ദ്ര പദ്ധതികള്‍ ഉപയോഗിച്ച്‌ ജൈവകൃഷി വിജയകരമായി മിഷൻ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

കൃഷി മന്ത്രി പി പ്രസാദ് ചെയര്‍മാനും കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ വൈസ് ചെയര്‍മാനും കൃഷിഡയറക്ടര്‍ മെമ്ബര്‍ സെക്രട്ടറിയുമായ ഗവേണിങ്ങ് കൗണ്‍സിലായിരിക്കും മിഷനെ നയിക്കുക.

സുരക്ഷിത ഭക്ഷണത്തിനായി ജൈവകൃഷി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് മിഷൻെറ ലക്ഷ്യം. വിഷരഹിത പച്ചക്കറികളും ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുക എന്നതിലേക്കുളള ചുവടുവെയ്പ് കൂടിയാണ് മിഷൻ. കേന്ദ്ര പദ്ധതികള്‍ ഉപയോഗിച്ച്‌ ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. തരിശ് പ്രദേശങ്ങള്‍ കൃഷിക്കായി പരിവര്‍ത്തനം ചെയ്യുമ്ബോള്‍ ജൈവകൃഷിക്കായിരിക്കും മുൻഗണന നല്‍കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular