Friday, April 26, 2024
HomeKeralaകേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റും; മുഖ്യമന്ത്രി

കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റും; മുഖ്യമന്ത്രി

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തിയും അക്കാദമിക് മികവിന് പ്രാധാന്യം നല്‍കിയും കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കിമാറ്റുമെന്ന് (Higher Education) മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan). തിരുവനന്തപുരം വിമന്‍സ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. അതിനായി സംസ്ഥാനത്തെ പാഠ്യപദ്ധതി ഉള്‍പ്പടെ പരിഷ്‌ക്കരിക്കുമെന്നും ഗവേഷണ രംഗം മെച്ചപ്പെടുത്തുമെന്നും ഉത്ഘാടന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തു കൂടുതല്‍ സെന്റര്‍ ഫോര്‍ എക്സലന്‍സുകള്‍ ഉണ്ടാകുന്നതിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളായി അവയെ വളര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ അക്കാദമിക് സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ പുറം ദേശത്തു നിന്നും പഠനത്തിനായി വിദ്യാര്‍ഥികള്‍ എത്തും. അക്കാഡമിക് രംഗത്തെ നവീകരണത്തോടെ സംസ്ഥാനത്തെ കലാലയങ്ങള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും മികച്ച ഗ്രെഡിങ് നേടാന്‍ കഴിയുമെന്നും അതിലൂടെ കേരളം വിദ്യാഭ്യാസ രംഗത്തെ ഹബ്ബായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിൽ ഗതാഗത തടസ്സം നേരിട്ടതിനെതിരെ നടൻ ജോജു ജോർജ് തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. സംഭവത്തിനിടെ ജോജു സഞ്ചരിച്ച കാർ സമരാനുകൂലികൾ തല്ലിത്തകർക്കുകയും ചെയ്തു. ജോജു മദ്യപിച്ചിരുന്നു എന്ന് അവർ ആരോപിക്കുകയും, ഈ ആരോപണം വ്യാജമാണെന്ന് ജോജുവും മറുപടി കൊടുത്തിരുന്നു

അതേസമയം, നടൻ ജോജു ജോർജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത് ചർച്ചയായ സാഹചര്യത്തിൽ ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ് രംഗത്തെത്തി. 2013 ൽ സി.പി.എം. വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിൽ പ്രതിഷേധിച്ച യുവതിക്ക് ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു.

ഇന്നിപ്പോൾ സമാന വിഷയത്തിൽ ജോജുവിനെ അഭിനന്ദിക്കുമോ എന്നാണു അറിയേണ്ടത്. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് കീഴിൽ ചോദ്യങ്ങളുമായി അവർ എത്തിക്കഴിഞ്ഞു

സി.പി.എം. നേതാക്കളോട് ഇരുചക്രവാഹനത്തിലെത്തിയ യുവതി വഴിതടയൽ സമരത്തിനെതിരെ പൊട്ടിത്തെറിക്കുന്നതാണ് വിഷയം. അന്ന് ഇത്തരം സമരരീതികളെ വിമർശിച്ച് ഷാഫി രംഗത്തുവന്നിരുന്നു. യുവതിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ന് ജോജുവിന് സല്യൂട്ടും പിന്തുണയും കൊടുക്കുന്നില്ലേ എന്ന് ചോദിച്ച് സിപിഎം പ്രവർത്തകർ ഷാഫിയുടെ പേജിന് താഴെ സമ്മേളിക്കുകയാണ്.

“പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ടെങ്കിൽ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കും ഉണ്ട്. ജോജുവിനൊപ്പം,” എന്ന് ഒരാളുടെ കമന്റ്. പഴയ പോസ്റ്റ് എടുത്ത എടുത്ത ശേഷം “ഇതുപോലുള്ള ആചാരങ്ങൾ സംരക്ഷിക്കാൻ താങ്കൾ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് കരുതുന്നു” എന്ന് മറ്റൊരാൾ. “സിനിമ നടൻ ജോജുവിന് അഭിനന്ദനങ്ങൾ നൽകുമോ ഷാഫി പറമ്പിലെ” എന്ന് വേറൊരു കമന്റ്. ഇത്തരത്തിൽ ഷാഫിയുടെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ പെരുമഴ തന്നെ ദൃശ്യമാകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular