Sunday, May 5, 2024
HomeGulfസ്‌കോട്ട്‌ലാന്റിനെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞ് ടീം ഇന്ത്യ

സ്‌കോട്ട്‌ലാന്റിനെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞ് ടീം ഇന്ത്യ

ദുബായ്: ഇന്ത്യന്‍ ടീം തങ്ങളുടെ യഥാര്‍ഥ കളി പുറത്തെടുത്തപ്പോള്‍ ടി 20 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്റ് പിടിച്ചു നില്‍ക്കാനാവാതെ തകര്‍ന്നു.

രണ്ടാമത് ബാറ്റേന്തിയ ഇന്ത്യ വെറും 6.3 ഓവറില്‍ എതിരാളികളുടെ കഥ കഴിച്ചു. ആദ്യ രണ്ട് കളിയില്‍ കണ്ട നീലപടയെ അല്ല ദുബായിയില്‍ കണ്ടത്. എതിരാളികളെ ഒരു നിലയ്‌ക്കും മുന്നോട്ട് പോകാന്‍ അനുവദിക്കാതെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത്ശര്‍മയും തകര്‍ത്തടിച്ച കളിയില്‍ ഇന്ത്യ മികച്ച തുടക്കം നേടി. 19 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ രാഹുല്‍ ആണ് വിജയം എളുപ്പമാക്കിയത്. മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. രോഹിത്ശര്‍മ്മ 16 പന്തില്‍ 30 റണ്‍സിന് പുറത്തായി. ഒരു സിക്‌സും അഞ്ച് ബൗണ്ടറിയും രോഹിതിന്റെ വകയായുണ്ടായിരുന്നു.
ക്യാപ്റ്റന്‍ വിരാട് കോലി രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. നേരിട്ട രണ്ടാമത്തെ പന്ത് സിക്‌സര്‍ പറത്തിയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്.

81 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കോലിയും സംഘവും വിജയം ആഘോഷിച്ചത്. ടോസ് കിട്ടിയ ഇന്ത്യ സ്‌കോട്ട്‌ലാന്റിനെ ബാറ്റിങിനയച്ചു. ബാറ്റിങിനിറങ്ങിയ സ്‌കോട്ട്‌ലാന്റ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. സ്‌കോര്‍ 13 റണ്‍സില്‍ എത്തി നില്‍ക്കെ അവരുടെ ആദ്യ വിക്കറ്റ് വീണു. കൈല്‍ കോറ്റ്‌സറെ ജസ്പ്രീത് ബൂംറ ബൗള്‍ഡാക്കി. തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ മാത്യു ക്രോസ് രണ്ട് റണ്‍സിന് പുറത്തായി. പിന്നീട് എത്തിയ റിച്ചി ബെറിങ്ടണെ റണ്ണെടുക്കും മുമ്ബ് രവീന്ദ്ര ജഡേജ കുറ്റി തെറിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular