Monday, May 6, 2024
HomeKeralaരാസലഹരി വേട്ട: എസ്.ഐ സി.ആര്‍. ബിജുവിന് അംഗീകാരം

രാസലഹരി വേട്ട: എസ്.ഐ സി.ആര്‍. ബിജുവിന് അംഗീകാരം

ലുവ: രാസലഹരി പിടികൂടിയതില്‍ നിര്‍ണായക പങ്കുവഹിച്ച എസ്.ഐ സി.ആര്‍. ബിജുവിനെ തേടി അംഗീകാരമെത്തി. റൂറല്‍ ജില്ലയില്‍ നവംബറില്‍ മികച്ച സേവനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള പുരസ് കാരത്തിനാണ് സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ സി.ആര്‍. ബിജു അര്‍ഹനായത്.

തിങ്കളാഴ്ച ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പുരസ്കാരം പ്രഖ്യാപിച്ചു. അഞ്ച് സബ് ഡിവിഷനിലും മികച്ച പ്രകടനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുത്തു. മുനമ്ബം സബ് ഡിവിഷനില്‍ ഞാറക്കല്‍ എസ്.എച്ച്‌.ഒ എ.എല്‍. യേശുദാസ് മികച്ച ഉദ്യോഗസ്ഥനായി.

ചെങ്ങമനാട് എസ്.എച്ച്‌.ഒ സോണി മത്തായിയെ ആലുവ സബ് ഡിവിഷനിലെയും പോത്താനിക്കാട് എസ്.ഐ റോജി ജോര്‍ജിനെ മൂവാറ്റുപുഴ സബ് ഡിവിഷനിലെയും പെരുമ്ബാവൂര്‍ സ്റ്റേഷനിലെ പി.എ. അബ്ദുല്‍ മനാഫ്, കുന്നത്തുനാട് സ്റ്റേഷനിലെ ടി.എ. അഫ്സല്‍ എന്നിവരെ പെരുമ്ബാവൂര്‍ സബ് ഡിവിഷനിലെയും മികച്ച ഉദ്യോഗസ്ഥരായി തെരഞ്ഞെടുത്തു. പുത്തൻകുരിശ് സ്‌റ്റേഷനിലെ എ.എസ്.ഐ ബിജു ജോണിനെയും പ്രവര്‍ത്തന മികവിനുള്ള പുരസ്കാരത്തിന് തെരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular