Saturday, May 4, 2024
HomeUncategorizedകേന്ദ്ര കരാറില്‍ ഉള്‍പ്പെടുത്തേണ്ട: തമീം ഇക്‌ബാല്‍

കേന്ദ്ര കരാറില്‍ ഉള്‍പ്പെടുത്തേണ്ട: തമീം ഇക്‌ബാല്‍

ധാക്ക: കേന്ദ്ര കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവുമായി ബംഗ്ലാദേശ്‌ ബോര്‍ഡിനെ സമീപിച്ച്‌ മുതിര്‍ന്ന താരം തമീം ഇക്‌ബാല്‍.

തന്റെ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നത്‌ ആലോചിക്കുന്നുണ്ടെന്ന്‌ മുമ്ബ്‌ തന്നെ വ്യക്‌തമാക്കിയ തമീം കരിയറിന്റെ അവസാന ഘട്ടത്തിലേക്ക്‌ കടന്നിരിക്കുന്നു എന്നതിന്റെ സൂചന നല്‍കുക കൂടിയാണ്‌ ഈ ആവശ്യത്തിനു പിന്നില്‍.
ബംഗ്ലാദേശ്‌ ബോര്‍ഡിനോടുള്ള അഭിപ്രായ വ്യത്യാസം കാരണം തമീം ഇക്‌ബാല്‍ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ നിന്നു വിട്ട്‌ നിന്നിരുന്നു. കൂടാതെ ബംഗ്ലാദേശിന്റെ ന്യൂസിലന്‍ഡ്‌ പരമ്ബരയില്‍ നിന്നും താരം വിട്ട്‌ നിന്നിരുന്നു. തമീം ജനൂവരി 19ന്‌ ആരംഭിയ്‌ക്കുന്ന ബംഗ്ലാദേശ്‌ പ്രീമിയര്‍ ലീഗിലൂടെ തിരികെ വരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. തമീം ഈ ആവശ്യം ബോര്‍ഡിനോട്‌ ഉന്നയിച്ചിട്ടുണ്ടെന്നു ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ക്രിക്കറ്റ്‌ ഓപ്പറേഷന്‍സ്‌ ചെയര്‍മാന്‍ ജലാല്‍ യൂനുസ്‌ ആണ്‌ അറിയിച്ചത്‌. ഡിസംബര്‍ 31ന്‌ ആണ്‌ ബംഗ്ലാദേശ്‌ ബോര്‍ഡ്‌ പുതിയ കരാര്‍ പട്ടിക പുറത്തുവിടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular