Tuesday, May 21, 2024
HomeKeralaമൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്‌; വടക്കന്‍ കേരളത്തെ നടുക്കി ചെറുകുന്നിലെ വാഹനാപകടം

മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്‌; വടക്കന്‍ കേരളത്തെ നടുക്കി ചെറുകുന്നിലെ വാഹനാപകടം

ഴയങ്ങാടി: വടക്കന്‍ കേരളത്തെ നടുക്കി അഞ്ചു പേരുടെ ജീവന്‍ കവര്‍ന്നെടുത്ത കാര്‍ അപകടം. ചെറുകുന്ന് പുന്ന ച്ചേരിയില്‍ ഗ്യാസ് സിലിന്‍ഡര്‍ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച്‌ കുട്ടിയുള്‍പ്പെടെ കാര്‍ യാത്രക്കാരായ അഞ്ചു പേര്‍ കൊല്ലപ്പെട്ട വാര്‍ത്ത ചെറുകുന്നിലെ പ്രദേശവാസികള്‍ ഞെട്ടലോടെയാണ് കേട്ടത്.

അപകടം നടന്ന് ഒരു മണിക്കൂറോളം മരിച്ചത് ആരെന്ന് തിരിച്ചറിത്തിരുന്നില്ല. പിന്നീട് രാത്രി പതിനൊന്നു മണിയോടെയാണ്

കാഞ്ഞങ്ങാട് ഭീമനടിയിലേക്ക് പോവുകയായിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭീമനടി സ്വദേശിയായകമ്മാടത്തെ ചൂരിക്കാടന്‍ ‘ സുധാകരന്‍(52) ഭാര്യ അജിത (33) അജിതയുടെ പിതാവ് കൃഷ്ണന്‍ (65) ചെറുമകന്‍ ആകാശ് (ഒന്‍പത്) കാലിച്ചാനടുക്കത്തെ കെ.എന്‍ പത്മകുമാര്‍ (69) എന്നിവരാണ് മരിച്ചത്. പാപ്പിനിശേരി -പിലാത്തറ കെ.എസ്.ടി.പി റോഡില്‍ പുന്നച്ചേരി പെട്രോള്‍ പമ്ബിന് സമീപം തിങ്കളാഴ്ച്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.

ചരക്കു ലോറിയുടെ പിന്നിലിടിച്ചു നിയന്ത്രണം വിട്ട കാര്‍ ഗ്യാസ് സിലിന്‍ഡര്‍ കയറ്റിയ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു പുരുഷന്‍മാരും സ്ത്രീയും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യാത്രാമധ്യേയാണ് മരിച്ചത്. പൂര്‍ണമായും ലോറിക്ക് അടിയില്‍പ്പെട്ട കാര്‍ ഏറെ നേരത്ത ശ്രമഫലമായാണ് പുറത്തെക്ക് എടുക്കാന്‍ കഴിഞ്ഞത്. ലോറി പുറകോട്ടെടുത്ത് നീക്കി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പൊലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ക്ക് പോസ്റ്റു പോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് കൃപാലയം ഹോസ്റ്റലില്‍ അന്തേവാസികളെ സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കമ്മാടം മണാട്ടിക്കവലയിലെ റൈസ് മില്‍ ഉടമയാണ് മരിച്ച സുധാകരന്‍. കോഴിക്കോട് കൃപാലയം അന്തേവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു സുധാകരന്റെ കുടുംബവും പത്മകുമാറും.

അവിടെ കഴിയുന്ന ബന്ധുവിനെ എല്ലാ മാസവും സുധാകരന്റെ വാഹനത്തില്‍ പോയാണ് ‘ സന്ദര്‍ശിക്കാറുള്ളത്. തിങ്കളാഴ്ച്ചയും പതിവുപോലെകുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം രാവിലെയാണ് കോഴിക്കോട്ടെക്ക് യാത്ര തിരിച്ചത്. മടക്കയാത്രയിലാണ് രാത്രി പത്തുമണിയോടെ ചെറുകുന്ന് പുന്ന ച്ചേരി പെട്രോള്‍ പമ്ബിന് സമീപത്തു വെച്ചു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏതാണെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ലോഹ കൂമ്ബാരമായി മാറി.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മറ്റു വാഹനങ്ങളില്‍ കയര്‍ കെട്ടി വലിച്ച്‌ കാര്‍ നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന അര മണിക്കൂറോളമെടുത്ത് കാര്‍ വെട്ടിപ്പൊളിച്ച്‌ ആളുകളെ പുറത്തെടുത്തപ്പോഴെക്കും നാലു പേരും മരിച്ചിരുന്നു അതീവ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മധ്യേയാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂര്‍ എസിപി സിബി ടോമും കണ്ണപുരം പൊലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തെ തുടര്‍ന്ന് പിലാത്തറ – പാപ്പിനിശേരി റൂട്ടില്‍ ഏറെ നേരം വാഹനഗതാഗതം മുടങ്ങി. കണ്ണപുരം പൊലിസാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വാഹനഗതാഗതം പുനസ്ഥാപിച്ചത്. ദേശീയ പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ കാസര്‍കോടു പോയി വരുന്ന വാഹനങ്ങള്‍ പാപ്പിനിശേരി -പിലാത്തറ കെ.എസ്.ടി.പി റോഡു വഴിയാണ് പോയി വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular