Tuesday, May 21, 2024
HomeKeralaസ്ത്രീകളോട് സ്വന്തമായി ബിസിനസ് തുടങ്ങാൻ ആവശ്യപ്പെട്ട് തെലങ്കാന ഗവര്‍ണര്‍

സ്ത്രീകളോട് സ്വന്തമായി ബിസിനസ് തുടങ്ങാൻ ആവശ്യപ്പെട്ട് തെലങ്കാന ഗവര്‍ണര്‍

റോഡ് (തമിഴ്നാട്): സ്ത്രീകള്‍ സ്വന്തമായി ബിസിസ്‍ തുടങ്ങാൻ ആവശ്യപ്പെട്ട് തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജൻ.

ഈറോഡില്‍ സ്വകാര്യ സംഘടന സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാറിലാണ് ആഹ്വാനം. സാമ്ബത്തിക സ്വാതന്ത്ര്യമാണ് സ്ത്രീകളെ പൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തുടങ്ങുന്ന സംരംഭം ചെറുതോ വലുതോ ആകട്ടെ, സാമ്ബത്തികം സ്ത്രീകളുടെ കൈയിലാണെങ്കില്‍ ഉപജീവനം ഉറപ്പാണ്. പുറമെ നമ്മള്‍ ദുര്‍ബലരായിരിക്കാം, പക്ഷെ രാജ്യത്തെ സേവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം നമ്മെ ഉരുക്കു വനിതകളാക്കുമെന്നും അവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular