Friday, May 3, 2024
HomeKeralaബില്‍ക്കിസ് ബാനു കേസിലെ വിധി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു: പി.കെ.കുഞ്ഞാലിക്കുട്ടി

ബില്‍ക്കിസ് ബാനു കേസിലെ വിധി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു: പി.കെ.കുഞ്ഞാലിക്കുട്ടി

ലപ്പുറം: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ വിധി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
രാജ്യത്ത് ജനാധിപത്യം പുലരേണ്ടതിന്‍റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ബിജെപി ഭരണം തുടര്‍ച്ചയായി വന്നാലുണ്ടാകുന്ന ഭവിഷ്യത്താണ് പുറത്തുവരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുന്ന വിധിയാണ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായത്. കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി.

പ്രതികള്‍ ജയിലിലേക്ക് തിരിച്ചെത്തണമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.

പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തേക്കാള്‍ കേസിന്‍റെ വിചാരണ നടന്ന സ്ഥലത്തിനാണ് പ്രാധാന്യം. വിചാരണ നടന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ സര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമെന്ന് കോടതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular