Sunday, May 5, 2024
HomeKeralaമാധ്യമം' സമൃദ്ധി പദ്ധതി: കൃഷി പരിശീലന ക്ലാസും വിത്ത് വിതരണവും

മാധ്യമം’ സമൃദ്ധി പദ്ധതി: കൃഷി പരിശീലന ക്ലാസും വിത്ത് വിതരണവും

രമംഗലം: ‘മാധ്യമം’ ദിനപത്രം സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച്‌ നടപ്പാക്കുന്ന ‘സമൃദ്ധി: ജൈവ പച്ചക്കറികൃഷി’ തണല്‍ അയല്‍ക്കൂട്ട കുടുംബങ്ങളില്‍ നടപ്പാക്കാനായി തണല്‍ വെല്‍ഫെയർ സൊസൈറ്റി ജൈവകൃഷി പരിശീലന ക്ലാസും സൗജന്യ വിത്ത് വിതരണവും സംഘടിപ്പിച്ചു.

എരമംഗലം ഗൈഡൻസ് സെന്ററില്‍ നടന്ന പരിപാടി വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംസു കല്ലാട്ടേല്‍ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല റിട്ട. അസി. പ്രിൻസിപ്പല്‍ കൃഷിഓഫിസർ പി. രമേശ് ജൈവ കൃഷിരീതികളും വ്യത്യസ്ത കീടനിയന്ത്രണ മാർഗങ്ങളും പരിചയപ്പെടുത്തി ക്ലാസെടുത്തു.

സദസ്സില്‍ നിന്നുയർന്ന അന്വേഷണങ്ങള്‍ക്ക് ആവശ്യമായ വിശദീകരണം നല്‍കി. തണല്‍ അയല്‍കൂട്ടങ്ങളില്‍നിന്നും കൃഷിതല്‍പരരായ 460 കുടുംബിനികള്‍ക്ക് സൗജന്യ വിത്ത് വിതരണം നടത്തി. തണല്‍ വെല്‍ഫെയർ സൊസൈറ്റി പ്രസിഡന്റ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. റഷീദ നൗഷാദ് സ്വാഗതമാശംസിച്ച പരിപാടിയില്‍ വെളിയങ്കോട് പഞ്ചായത്ത് കൃഷി ഓഫിസർ വി.കെ. ലാമിന സമാപനം നിർവഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular