Monday, May 13, 2024
HomeIndiaരംലല്ലയ്‌ക്ക് സംഗീതാര്‍ച്ചന നടത്താൻ ഇരട്ട സഹോദരിമാര്‍

രംലല്ലയ്‌ക്ക് സംഗീതാര്‍ച്ചന നടത്താൻ ഇരട്ട സഹോദരിമാര്‍

ന്യൂഡല്‍ഹി: ‘ഹം കഥാ സുനാതേ രാം സകല്‍ ഗുണ്‍ ധാം കി ‘…. മനോഹരമായ ഈ സ്തുതി ഗീതം ഭഗവാന് മുന്നില്‍ പാടാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് മഹാരാഷ്ട്രയിലെ നാഗ്പ്പൂരില്‍ നിന്നുള്ള ഇരട്ട സഹോദരിമാരായ ഭാഗ്യശ്രീയും ധനശ്രീ വാട്കറും.

വാട്കർ സഹോദരിമാർ എന്ന പേരില്‍ പ്രശസ്തരായ ഇരുവർക്കും 22ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ഉത്തർപ്രദേശ് സാംസ്‌കാരിക വകുപ്പിന്റെ പ്രത്യേക ക്ഷണമുണ്ട്. 2020ലെ രാമക്ഷേത്ര ഭൂമിപൂജയിലും 2021ലെ അയോദ്ധ്യ ദീപോത്സവത്തിലും ഇരുവരും അവതരിപ്പിച്ച സംഗീതം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

നാഗ്പൂരിലെ കട്ടോളില്‍ കചാരി സവാംഗ എന്ന കൊച്ചു ഗ്രാമത്തിലാണ് ഭാഗ്യശ്രീയും ധനശ്രീയും ജനിച്ചത്. പിതാവ് സുനില്‍ വാട്കർ ചെറുകിട വ്യാപാരിയാണ്. ഇരുവരും ചെറുപ്പം മുതലേ ശാസ്ത്രീയ സംഗീത പഠനത്തോടൊപ്പം സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. റിയാലിറ്റി ഷോകളിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്.

യു.പി സർക്കാരാണ് ഇവരുടെ യാത്രയും താമസവുമടക്കം എല്ലാ ചെലവുകളും വഹിക്കുന്നത്. ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണെന്ന് ഇവർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular