Tuesday, April 30, 2024
HomeUSAഹൂതി മിസൈല്‍ ആക്രമണം; ഏദൻ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചു

ഹൂതി മിസൈല്‍ ആക്രമണം; ഏദൻ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചു

ണ്ടൻ: ബ്രിട്ടീഷ് എണ്ണക്കപ്പലിനുനേരെ ഹൂതി മിസൈല്‍ ആക്രണം. എണ്ണക്കപ്പല്‍ കത്തിനശിച്ചതായാണ് ബിബിസി റിപ്പോർട്ട്.

ഏദൻ ഉള്‍ക്കടലില്‍ വെച്ച്‌ മർലിൻ ലുവാൻഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം ഉണ്ടായത്.

മിസൈല്‍ ആക്രമണം കപ്പല്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണ വിവരം കപ്പലില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി യു.സ്. വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആർക്കും പരിക്കുകള്‍ ഇല്ല എന്ന് യു.എസ്. ഉദ്യഗസ്ഥനെ ഉദ്ധരിച്ച്‌ റിപ്പോർട്ടില്‍ പറയുന്നു. ഏദനില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ തെക്ക് കിഴക്ക് വെച്ചായിരുന്നു ആക്രമണമെന്ന് യു.കെ.എം.ടി. ഒ. (UK Maritime Trade Operations) അറിയിച്ചു.

സൈനിക കപ്പല്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണക്കാൻ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പല്‍ അധികൃതരെ ഉദ്ധരിച്ച്‌ ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നവംബർ മുതല്‍ ഹൂതികള്‍ ചെങ്കടലില്‍ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.

ആക്രമണം പലസ്തീനില്‍ അടിച്ചമർത്തപ്പെട്ട പലസ്തീനികള്‍ക്ക് വേണ്ടിയാണെന്ന് ഹൂതി വക്താവായ ജനറല്‍ യഹ്യ സാരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular