Wednesday, May 8, 2024
HomeKeralaമിച്ചഭൂമി കയ്യേറിയെന്ന് ഉറപ്പുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ: മാത്യു കുഴല്‍നാടൻ

മിച്ചഭൂമി കയ്യേറിയെന്ന് ഉറപ്പുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ: മാത്യു കുഴല്‍നാടൻ

തിരുവനന്തപുരം: എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ഭൂമി കയ്യേറ്റമെന്ന ആരോപണം തനിക്കെതിരെ ഉയർത്തുന്നതെന്നും മിച്ചഭൂമി കയ്യേറിയെന്ന് ഉറപ്പുണ്ടെങ്കില്‍ സർക്കാരിന് തന്നെ അറസ്റ്റ് ചെയ്യാമെന്നും മാത്യു കുഴല്‍നാടൻ എംഎല്‍എ.
ജനപ്രതിനിധിയുടെ അവകാശം ഉപയോഗിച്ചുള്ള ഒരു പ്രതിരോധത്തിനും താൻ നില്‍ക്കില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാത്യു കുഴല്‍നാടൻ പറഞ്ഞു.

മാത്യു കുഴല്‍നാടന്‍റെ ചിന്നക്കനാല്‍ റിസോർട്ട് ഭൂമിയിലെ അധിക ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നല്‍കിയിരുന്നു. 50 സെന്‍റ് സർക്കാർ പുറമ്ബോക്ക് മാത്യു കുഴല്‍നാടന്‍റെ കൈവശം ഉണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവെച്ചത്. ഉടുമ്ബൻചോല ലാന്‍ഡ് റവന്യു തഹസിദാറാണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെൻറ് ഭൂമിയാണ് മാത്യു കുഴല്‍നാടന്‍റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്‍റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തഹസില്‍ദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരുന്നത്.

സ്ഥലം തിരികെ പിടിക്കാൻ ശിപാർശ നല്‍കുമെന്ന് വിജിലൻസും വ്യക്തമാക്കിയിരുന്നു. കേസില്‍ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. തുടർന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular