Thursday, May 16, 2024
HomeIndiaയുപിയിൽ തുടർഭരണം ഉറപ്പിക്കാൻ അമിത് ഷാ ഇന്ന് വരാണസിയിൽ; തെരഞ്ഞെടുപ്പിന് മുന്നോടിയായ അവലോകന യോഗം ചേരും

യുപിയിൽ തുടർഭരണം ഉറപ്പിക്കാൻ അമിത് ഷാ ഇന്ന് വരാണസിയിൽ; തെരഞ്ഞെടുപ്പിന് മുന്നോടിയായ അവലോകന യോഗം ചേരും

ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വരാണസിയിൽ എത്തും. ഉത്തർപ്രദേശ് ബിജെപി നേതൃത്വത്തിലെ ഉന്നത നേതാക്കളുമായി യോഗം ചേരും. തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.

98 ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ, 403 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ളവർ, സംസ്ഥാനത്തെ ആറ് പ്രാദേശിക പ്രസിഡന്റുമാർ, മുതിർന്ന പ്രവർത്തകർ, സഹഭാരവാഹികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ്, ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ധർമേന്ദ്രപ്രധാൻ അടക്കമുള്ളവരുമുണ്ടാകും.

സംസ്ഥാനത്തുടനീളമുള്ള എല്ലാ സംഘടനാ പ്രവർത്തകരെയും അമിത് ഷാ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തും. തെരഞ്ഞെടുപ്പ് പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും റോഡ്മാപ്പും യോഗത്തിൽ രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular