Monday, May 6, 2024
HomeIndiaസബ്സിഡി സാധനങ്ങളില്ല; ആളില്ലാ കളരികളായി സപ്ലൈകോ ഔട്ട്ലെറ്റുകള്‍

സബ്സിഡി സാധനങ്ങളില്ല; ആളില്ലാ കളരികളായി സപ്ലൈകോ ഔട്ട്ലെറ്റുകള്‍

ആലപ്പുഴ: സബ്സിഡി സാധനങ്ങള്‍ ലഭിക്കാതായതോടെ ജില്ലയിലെ സപ്ലൈകോ ഔട്ലെറ്റുകള്‍ ആളില്ലാ കളരികളായി.

സബ്സിഡി ഇനങ്ങളില്‍ വെളിച്ചെണ്ണ മാത്രമാണ് ഉള്ളത്. അരി മട്ട, അരി ജയ, പച്ചരി, പഞ്ചസാര, ചെറുപയർ, വൻ പയർ, ഉഴുന്ന്, കടല, തുവര, മുളക്, മല്ലി തുടങ്ങിയവ ഒന്നും സബ്സിഡി നിരക്കില്‍ ലഭ്യമല്ല. ഇതോടെ ഔട് ലറ്റുകളിലെ വില്‍പന നാമമാത്രമായി. വരുമാനവും ഗണ്യമായി ഇടിഞ്ഞു.

സബ്സിഡി ഇതര ഇനത്തിലും പലവ്യജ്ഞന സാധനങ്ങളില്‍ നാമമാത്രം എണ്ണമാണ് വില്‍പനക്കുള്ളത്. വെള്ള കടലമാത്രമാണ് വില്‍പനക്കുള്ളത്. 42 രൂപക്ക് മട്ട അരിയും വില്‍പനക്കുണ്ട്. മറ്റൊന്നുമില്ല. സബ്സിഡി ഇല്ലാതെ ഇവ ലഭ്യമാണ്. അതിനായി എത്തുന്നവർ ചുരുക്കമാണ്. ആളുകളുടെ വരവ് കുറഞ്ഞതോടെ സബ്സിഡി ഇതര സാധനങ്ങളുടെ വില്‍പനയും ഗണ്യമായി കുറഞ്ഞു.

സബ്സിഡി സാധനങ്ങള്‍ക്കായി എത്തുന്നവർ മറ്റ് സാധനങ്ങളും വാങ്ങുന്നതിലൂടെ മികച്ച വരുമാനം ലഭിച്ചിരുന്നു. ഇപ്പോള്‍ വരുമാനത്തില്‍ 60 ശതമാനം വരെ കുറവാണ് ജില്ലയിലെ വ്യാപാര ശാലകളില്‍ ഉണ്ടായത്. അമ്ബലപ്പുഴ താലൂക്കില്‍ പെട്രോള്‍ പമ്ബുകള്‍ ഒഴികെ മൊത്തം വരുമാനം പ്രതിമാസം നാല് കോടിയോളമായിരുന്നു. ഇപ്പോള്‍ 1.5 കോടിയായി ചുരുങ്ങി. ജില്ലയില്‍ മൊത്തം120 ഓളം വ്യാപാര ശാലകളാണ് സപ്ലൈകോക്കുള്ളത്.

പവർ ഹൗസ് ജംഗ്ഷനിലെ ശാലയില്‍ പ്രതിമാസം 40 ലക്ഷത്തോളം രൂപയായിരുന്നു വിറ്റുവരവ്. ഇപ്പോഴത് 15 ലക്ഷമായി. വിപണിയില്‍ പലവ്യജ്ഞന സാധനങ്ങള്‍ക്കും അരിക്കും വില കുതിക്കുകയാണ്. അതിനിടയില്‍ ആശ്വാസം പകരേണ്ട സപ്ലൈകോ വ്യാപാര ശാലകളിലും സാധനങ്ങള്‍ ഇല്ലാതായതോടെ ജനങ്ങള്‍ ജീവിതം തള്ളി നീക്കാൻ പെടാപാട് പെടുന്ന അവസ്ഥയിലാണ്. സാധനങ്ങള്‍ എന്ന് എത്തും എന്ന് പറയാൻ അധികൃതർക്ക് കഴിയുന്നുമില്ല. ബജറ്റിന് ശേഷം മാറ്റംവരുമെന്ന പ്രതീക്ഷയാണ് സപ്ലൈകോ ജീവനക്കാർ പങ്കുവക്കുന്നത്.

സബ്സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. ചില സാധനങ്ങള്‍ക്ക് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലേറെ വർധനവുണ്ടാകുമെന്നാണ് സൂചന. പൊതു വിപണിയിലെ വിലയില്‍ 25 ശതമാനം കുറവു വരുത്തിയാകും സബ്സിഡി വില നിശ്ചയിക്കുക. 2016ല്‍ തീരുമാനിച്ച വിലക്കാണ് നിലവില്‍ 13 ഇനം സാധനങ്ങള്‍ വില്‍ക്കുന്നത്. അന്നും 25 ശതമാനം വിലക്കുറവാണ് നിശ്ചയിച്ചിരുന്നത്. സബ്സിഡി സാധനങ്ങളുടെ എണ്ണം 13ല്‍ നിന്നും 16 ആക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

സബ്സിഡി ഇതര പലവ്യജ്ഞനങ്ങളായി അഞ്ച് ഇനങ്ങള്‍ മാത്രമാണുള്ളത്. ഉഴുന്ന് -134, മുളക് – 252, കടല – 174, പിരിയൻ മുളക് – 254, ചെറുപയർ – 121 എന്നിങ്ങനെയാണ് അവയുടെ വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular