Saturday, May 4, 2024
HomeKeralaകൈ കാണിച്ച്‌ ബസ് നിര്‍ത്തിച്ചതിന് പിന്നാലെ കല്ലേറ്; അന്വേഷണം ഊര്‍ജ്ജിതം

കൈ കാണിച്ച്‌ ബസ് നിര്‍ത്തിച്ചതിന് പിന്നാലെ കല്ലേറ്; അന്വേഷണം ഊര്‍ജ്ജിതം

തൃശൂർ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് സമീപം ബസ് തടഞ്ഞ് നിർത്തി ബസിനുനേരേ കല്ലെറിഞ്ഞു. ഇന്നലെ ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് സംഭവം.

കല്ലൂർ-ആനന്ദപുരം വഴി ഇരിങ്ങാലക്കുടയിലേക്ക് വരുന്ന ഷാലോം എന്ന ബസിന് നേരേയാണ് ആക്രമണം ഉണ്ടായത്. ക്രൈസ്റ്റ് കോളജ് എത്തുന്നതിന് മുമ്ബായി വഴിയരികില്‍ നിന്നിരുന്ന യുവാവ് ബസ് കൈകാട്ടി നിർത്തുകയായിരുന്നു.

തുടർന്ന് കൈയില്‍ കരുതിയ കല്ല് ബസിന്റെ മുൻവശത്തെ ചില്ലിന് നേരേ എറിയുകയും തൊട്ടടുത്ത് തന്നെ ബൈക്കില്‍ നിന്നിരുന്ന സുഹൃത്തിനൊപ്പം അതിവേഗം ബൈക്ക് എടുത്ത് പോവുകയുമായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു.കല്ലേറില്‍ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. കുട്ടികളാണ് ബസിന് മുൻവശത്ത് ഇരുന്നിരുന്നത്. ആർക്കും പരുക്കേറ്റിട്ടില്ല. ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് ശേഷം അക്രമികള്‍ ഇടറോഡിലൂടെയാണ് ബൈക്ക് ഓടിച്ച്‌ പോയത്. ഈ പ്രദേശത്തെ സി.സി.ടിവികള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular