Saturday, May 4, 2024
HomeKeralaപിഎഫ് ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ സംഭവം; കേസെടുത്ത് പോലീസ്

പിഎഫ് ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ സംഭവം; കേസെടുത്ത് പോലീസ്

കൊച്ചി: കൊച്ചി പിഎഫ് ഓഫീസില്‍ വയോധികൻ വിഷം കഴിച്ച്‌ ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തൃശൂർ പേരാമ്ബ്ര സ്വദേശി ശിവരാമൻറെ മരണത്തില്‍ കൊച്ചി നോർത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.

അസ്വഭാവിക മരണത്തിനാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറക്ക് അധിക വകുപ്പുകള്‍ ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ പിഎഫ് ഓഫീസിലെ ജീവനക്കാരുടെ പേരില്‍ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെ കൊച്ചി പി എഫ് ഓഫീസിന് മുന്നില്‍ പ്രതിഷേധ യോഗം ചേരുമെന്ന് ഫോഴ്‌സ് എന്ന സംഘടന അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular