Saturday, May 4, 2024
HomeCinemaദിലീപും അഞ്ചു നായികമാരും; വിനീത് ഒരുക്കുന്ന പുതിയ ചിത്രം "പവി കെയര്‍ ടേക്കര്‍'

ദിലീപും അഞ്ചു നായികമാരും; വിനീത് ഒരുക്കുന്ന പുതിയ ചിത്രം “പവി കെയര്‍ ടേക്കര്‍’

ദിലീപിനെ നായകനാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പവി കെയര്‍ ടേക്കർ. ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരും ചിത്രത്തില്‍ അണിനിരക്കുന്നു.
ജോണി ആന്‍റണി, രാധിക ശരത്കുമാർ, ധർമജൻ ബോള്‍ഗാട്ടി, സ്പടികം ജോർജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

അയാള്‍ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ സിനിമകള്‍ക്കു ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗ്രാൻഡ് പ്രൊ‍ഡക്‌ഷന്‍റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്.

അരവിന്ദന്‍റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. മിഥുൻ മുകുന്ദനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

ഛായാഗ്രഹകൻ സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർ-ദീപു ജോസഫ്, ലിറിക്‌സ്- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ,

പ്രൊജക്റ്റ്‌ ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്‌ഷൻ ഡിസൈൻ നിമേഷ് എം. താനൂർ, പ്രൊഡക്‌ഷൻ കണ്‍ട്രോളർ രഞ്ജിത് കരുണാകരൻ, കോസ്റ്റ്യൂം സഖി എല്‍സ, മേക്കപ്പ് റോണെക്സ് സേവ്യർ.

സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിംഗ് അജിത് കെ. ജോർജ്, പിആർഓ എ.എസ്. ദിനേശ്, സ്റ്റില്‍സ് രാംദാസ് മാത്തൂർ, ഡിസൈൻസ് യെല്ലോ ടൂത്, ഡിജിറ്റല്‍ മാർക്കറ്റിംഗ് സുജിത് ഗോവിന്ദൻ, കണ്ടന്‍റ് മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular