Saturday, July 27, 2024
HomeKeralaപ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗുമായി കിൻഡര്‍ ഹോസ്പിറ്റല്‍

പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗുമായി കിൻഡര്‍ ഹോസ്പിറ്റല്‍

കൊച്ചി: പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗ് സേവനങ്ങള്‍ക്കായി കൊച്ചിയിലെ കിൻഡർ ഹോസ്പിറ്റല്‍സ് പുതിയ കേന്ദ്രം ആരംഭിച്ചു.

ഒരു ആശുപത്രി ആദ്യമായാണ് ഇത്തരത്തില്‍ കേന്ദ്രം തുറക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം തൃക്കാക്കര മുനിസിപ്പല്‍ ചെയർപേഴ്‌സണ്‍ രാധാമണിപിള്ള നിർവഹിച്ചു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച കിൻഡർ ഹോസ്പിറ്റല്‍ വിവിധ സാമൂഹിക, സാമുദായിക സംഘടനകളുമായി സഹകരിച്ച്‌ യുവതീ യുവാക്കള്‍ക്കായി സൗജന്യ സെമിനാറുകള്‍ സംഘടിപ്പിക്കും. ചടങ്ങില്‍ കിൻഡർ ഗൈനേക്കോളജി വിഭാഗത്തിലെ ഡോ.എം.ജി. ഉഷയും സൈക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് മരിയ ജോർജും സംസാരിച്ചു. കിൻഡർ ഗ്രൂപ്പ് ചെയർമാൻ പ്രദീപ്കുമാർ, സി.ഇ.ഒ രഞ്ജിത്ത് കൃഷ്ണൻ, സി.ഒ.ഒ സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular