Friday, July 26, 2024
HomeKeralaചൈനീസ് ചാരക്കപ്പല്‍ മാലദ്വീപില്‍, നിരീക്ഷിച്ച്‌ ഇന്ത്യ

ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപില്‍, നിരീക്ഷിച്ച്‌ ഇന്ത്യ

മാലെ: ഇന്ത്യയുമായുള്ള നയതന്ത്ര ഭിന്നത തുടരുന്ന മാലദ്വീപ് തീരത്ത് ചൈനീസ് ചാരക്കപ്പല്‍. ‘ ഷിയാംഗ് യാംഗ് ഹോംഗ് 03″ എന്ന കപ്പല്‍ ഇന്നലെ മാലദ്വീപ് തലസ്ഥാനമായ മാലെയിലെ തുറമുഖത്ത് നങ്കൂരമിട്ടു.

ചൈനീസ് പ്രകൃതി വിഭവ മന്ത്രാലയവുമായി ബന്ധമുള്ള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. സമുദ്ര ഗവേഷണത്തിന്റെ മറവില്‍ ചാരപ്പണിക്കായി ഉപയോഗിക്കുന്ന കപ്പല്‍, കടലിന്റെ അടിത്തട്ട് മാപ്പു ചെയ്യുന്നതിലൂടെ ചൈനീസ് അന്തർവാഹിനികള്‍ക്കും ആഴക്കടല്‍ ഡ്രോണുകള്‍ക്കും പാതയൊരുക്കുന്നു. എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കപ്പലിന്റെ ഗവേഷണമെന്നാണ് ചൈനയുടെ വാദം. ഒരു മാസം മുമ്ബ് തെക്കുകിഴക്കൻ ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്നാണ് കപ്പല്‍ പുറപ്പെട്ടത്.

മാലദ്വീപ്, ശ്രീലങ്ക എന്നിവയുടെയും ഇന്ത്യയുടെയും പ്രത്യേക സാമ്ബത്തിക മേഖലയ്ക്ക് പുറത്തുള്ള സമുദ്രഭാഗങ്ങളിലൂടെ കപ്പല്‍ സഞ്ചരിച്ചിരുന്നു. കപ്പലിന്റെ നീക്കങ്ങള്‍ ഇന്ത്യൻ നാവിക സേന സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ആശങ്കയുടെ ചാരക്കണ്ണുകള്‍

  • കപ്പല്‍ ഒരേ സമയം, സിവിലിയൻ, സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഡേറ്റകള്‍ ശേഖരിക്കും
  • ഇന്ത്യൻ മഹാസമുദ്രത്തില്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
  • 2021ല്‍ ഇൻഡോനേഷ്യയിലെ സുന്ദ കടലിടുക്കിലൂടെ കടന്നുപോയി. മൂന്ന് തവണ ട്രാക്കിംഗ് സംവിധാനം ഓഫാക്കി സഞ്ചരിച്ചത് ഭീതി പരത്തി
  • കപ്പലില്‍ രഹസ്യ സിഗ്നലുകള്‍ ചോർത്താൻ ശേഷിയുള്ള സംവിധാനങ്ങള്‍
  • 2022ല്‍ ആണവ, മിസൈല്‍, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകള്‍ ചോർത്താൻ കഴിയുന്ന ‘ യുവാൻ വാംഗ് -5″ നെ ചൈന ശ്രീലങ്കയില്‍ ഹാംബൻതോട്ട തുറമുഖത്തടുപ്പിച്ചു. എത്തിയത് ഇന്ധനം നിറയ്ക്കാനെന്ന പേരില്‍
  • കഴിഞ്ഞ ഒക്ടോബറില്‍ ഷി യാൻ – 6 എന്ന കപ്പലും കൊളംബോ തുറമുഖത്തെത്തി
  • സമുദ്രപരിധിയില്‍ ജനുവരി മുതല്‍ ഒരു വർഷത്തേക്ക് വിദേശ ഗവേഷണ കപ്പലുകള്‍ക്ക് വിലക്കേപ്പെടുത്തി ശ്രീലങ്ക. ഗവേഷണത്തിനെന്ന പേരില്‍ ചൈനീസ് ചാരക്കപ്പലുകള്‍ തുറമുഖങ്ങളില്‍ അടുപ്പിക്കാൻ നിരന്തരം അഭ്യർത്ഥന നടത്തുന്ന സാഹചര്യത്തിയിരുന്നു നീക്കം
RELATED ARTICLES

STORIES

Most Popular