Tuesday, May 7, 2024
HomeKeralaബീച്ചില്‍ ഗുണ്ടാ ആക്രമണം; മത്സ്യത്തൊഴിലാളികളുടെ ബസ് അടിച്ചുതകര്‍ത്തു

ബീച്ചില്‍ ഗുണ്ടാ ആക്രമണം; മത്സ്യത്തൊഴിലാളികളുടെ ബസ് അടിച്ചുതകര്‍ത്തു

തൃശൂര്‍: കയ്പമംഗലം ബീച്ചില്‍ ഗുണ്ടാ വിളയാട്ടം. ബീച്ച്‌ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബസ് ഒരു സംഘം ആളുകള്‍ അടിച്ചുതകര്‍ത്തു.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ബസ് ആക്രമിച്ചത്. ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിന്‍റെ ബസാണ് അടിച്ചുതകര്‍ത്തത്.

ഈ സമയം റോഡില്‍ ഇരിക്കുകയായിരുന്ന സന്തോഷ് എന്നയാളെയും സംഘം മര്‍ദിച്ചു. പിന്നാലെ വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം വീടിന്‍റെ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തു.

കിഴക്കേടത്ത് ജയശാഖന്‍റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular