Saturday, July 27, 2024
HomeKeralaറേഷൻ കടകള്‍ വഴി കെ അരി വിതരണം തുടങ്ങുന്നു

റേഷൻ കടകള്‍ വഴി കെ അരി വിതരണം തുടങ്ങുന്നു

കോട്ടയം: സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്സിഡി സാധനങ്ങള്‍ എത്തിയിട്ടില്ലെങ്കിലും കെ അരി വിതരണം ഉടൻ ആരംഭിക്കാൻ തീരുമാനം.
ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്പ് എല്ലാ വിഭാഗം കാര്‍ഡുകാര്‍ക്കും 10 കിലോ വീതം അരി നല്‍കിത്തുടങ്ങും.

കേന്ദ്രം നല്‍കിവരുന്ന ഭാരത് അരിക്കു ബദല്‍ എന്നതിനേക്കാള്‍ പഴയ റേഷന്‍ സ്പെഷല്‍ കിറ്റ് വോട്ടായി മാറിയ അനുഭവംകൊണ്ടുകൂടിയാണ് അരി വിതരണം വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്.

ചമ്ബാവ്, ജയ, കുറുവ ഇനങ്ങളിലുള്ള അരി റേഷന്‍ കടകളിലൂടെ 25, 27 രൂപ നിരക്കിലായിരിക്കും വിതരണം ചെയ്യുക. കേന്ദ്രം പച്ചരി നല്‍കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കുത്തരി നല്‍കി പിന്തുണ ഉറപ്പാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം.

സപ്ലൈകോ വഴി അരി കൊടുക്കാനായിരുന്നു ആദ്യ തീരുമാനം. അരി വാങ്ങാന്‍ മാത്രം ജനം വരില്ലെന്നതിനാലാണ് കെ അരി റേഷന്‍ കടകളില്‍ എത്തിക്കാനുള്ള തീരുമാനത്തിനു പിന്നില്‍. എഫ്സിഐ വഴി ലഭിക്കുന്ന വിഹിതത്തില്‍ വിതരണം ചെയ്യാതെ ബാക്കിയുള്ള അരിയും കെ അരി ബ്രാന്‍ഡില്‍ വിതരണം ചെയ്യും.

മാര്‍ച്ച്‌ ആദ്യവാരം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്നാണ് വിവരം. മാര്‍ച്ച്‌ മുതല്‍ മേയ് വരെ മൂന്നു മാസം കെ അരി കാർഡ് ഉടമകള്‍ക്ക് നല്‍കും.

RELATED ARTICLES

STORIES

Most Popular