Wednesday, May 8, 2024
HomeKeralaഎറണാകുളത്തെ മാള്‍ ജീവനക്കാരന്റെ മരണം കൊലപാതകം; സുരക്ഷാ ജീവനക്കാരൻ പിടിയില്‍

എറണാകുളത്തെ മാള്‍ ജീവനക്കാരന്റെ മരണം കൊലപാതകം; സുരക്ഷാ ജീവനക്കാരൻ പിടിയില്‍

കൊച്ചി: കൊച്ചിയിലെ മാള്‍ സൂപ്പർവൈസറെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി വിജിത്ത് സേവ്യറിനെ (42) എളമക്കര പോലീസ് അറസ്റ്റുചെയ്തു.

തിങ്കളാഴ്ചയാണ് മാള്‍ സൂപ്പർവൈസറായ മനോജിനെ (54) മരിച്ച നിലയില്‍ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിജിത്തിനെ ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular