Tuesday, April 30, 2024
HomeGulfമലപ്പുറം വൈലത്തൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

മലപ്പുറം വൈലത്തൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

ദോഹ: ദീർഘകാല പ്രവാസിയായ മലപ്പുറം പൊന്മുണ്ടം വൈലത്തൂർ സ്വദേശി പുതുക്കലേങ്ങല്‍ അസീസ് (59) ഹൃദയാഘാതത്തെതുടർന്ന് ഖത്തറില്‍ മരിച്ചു.

അല്‍ വക്റയിലെ താമസസ്ഥലത്തുവെച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനു പിന്നാലെ ആശുപത്രിയിലെത്തും മുമ്ബേ മരിക്കുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: ഷാനിബ, സാബിത്, മുഹമ്മദ് അന്‍ഷാദ്. മരുമകൻ: റഫീഖ്. അബ്ദുല്‍ ലത്തീഫ് (ഖത്തർ), നഫീസ, സൈനബ, പരേതരായ മൊയ്തീൻകുട്ടി, അബ്ദുല്‍ സലാം എന്നിവർ സഹോദരങ്ങളാണ്.

കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തില്‍ നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular