Saturday, May 4, 2024
HomeEntertainmentവാട്സാപ്പില്‍ ഇനി പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല

വാട്സാപ്പില്‍ ഇനി പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല

വാട്സാപ്പില്‍ ഇനി പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. സ്ക്രീൻഷോട്ട് എടുക്കുന്നതില്‍ നിന്നും തടയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെയാണ് പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് പൂട്ട് വീണത്.

ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.4.25 ലാണ് ഈ പുതിയ ഫീച്ചർ ലഭ്യമാവുക. സന്ദേശങ്ങളില്‍ ഉപഭോക്തൃ സ്വകാര്യത ഉറപ്പ് വരുത്താനായി ചിത്രങ്ങളും, വീഡിയോകളും മറ്റും സ്ക്രീൻഷോട്ട് എടുക്കുന്നതില്‍ നിന്നും തടയുന്ന വണ്‍സ് ഫീച്ചർ ഇതിനോടകം തന്നെ വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ ആർക്കും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു. പുതിയ ഫീച്ചർ അതും വിലക്കിക്കൊണ്ടുള്ളതാണ്.

പുതിയ ഫീച്ചർ വരുന്നതോടെ നമ്മുടെ കോണ്‍ടാക്‌ട് ലിസ്റ്റിലെ ആരുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇനി സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല. പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ച ചിലർക്ക് സ്ക്രീൻഷോട്ടില്‍ പ്രൊഫൈല്‍ ചിത്രത്തിന് പകരം ഇരുണ്ട നിറം ലഭിച്ചതോടെയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള ചർച്ചകള്‍ ആരംഭിച്ചത്. ബീറ്റ വേർഷനില്‍ ലഭ്യമായ അപ്ഡേറ്റ് അനുസരിച്ച്‌ സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുമ്ബോള്‍ ‘ആപ്പിന്റെ പുതിയ നിയന്ത്രണങ്ങള്‍ കാരണം സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല’ എന്ന തരത്തില്‍ ഒരു സന്ദേശമാണ് വാട്സാപ്പ് ഇപ്പോള്‍ നല്‍കുന്നത്.

അതേസമയം, ഈ ഫീച്ചർ ഒരു ഓപ്‌ഷനായി നല്‍കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അങ്ങനെ ചെയ്താല്‍ പലരും അത് ഓഫ്‌ ചെയ്യാൻ സാധ്യതയുണ്ടെന്നും, അതൊരിക്കലും കമ്ബനി വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ വിവരസംരക്ഷണമാകില്ലെന്നും വാട്സാപ്പ് അധികൃതർ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular