Saturday, April 27, 2024
HomeIndiaചില ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു, സഹകരിച്ചില്ലെങ്കില്‍ മാര്‍ക്ക് കുറയ്‌ക്കുമെന്ന് പറഞ്ഞു; വൈവയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ചതായി മെ‍ഡിക്കല്‍ വിദ്യാര്‍ഥിനി

ചില ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു, സഹകരിച്ചില്ലെങ്കില്‍ മാര്‍ക്ക് കുറയ്‌ക്കുമെന്ന് പറഞ്ഞു; വൈവയ്ക്കിടെ അധ്യാപകൻ പീഡിപ്പിച്ചതായി മെ‍ഡിക്കല്‍ വിദ്യാര്‍ഥിനി

ന്യൂഡല്‍ഹി: വൈവ നടക്കുന്നതിനിടെ മെഡിക്കല്‍ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സർക്കാർ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയാണു പരാതി നല്‍കിയത്.

പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങള്‍‌ ചോദിച്ചു.

സാധാരണ അധ്യാപകർക്ക് എതിർവശത്തിരുന്നാണ് വിദ്യാർഥികള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നത്. അതിനിടെ ചില രോഗഗങ്ങളെക്കുറിച്ചു ചോദിച്ച അധ്യാപകൻ ശരീരത്തില്‍ സ്പർശിക്കുകയുംചെയ്തു. സഹകരിച്ചില്ലെങ്കില്‍ എഴുത്തു പരീക്ഷയിലെ മാർക്കില്‍ അതു പ്രതിഫലിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർഥികള്‍ക്കും ഇയാളില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍‌ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular