Saturday, April 27, 2024
HomeIndiaഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍ ഇനി നാലുമാസം പ്രായമായ ഏകാഗ്ര രോഹൻ മൂര്‍ത്തി

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍ ഇനി നാലുമാസം പ്രായമായ ഏകാഗ്ര രോഹൻ മൂര്‍ത്തി

ന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍ ഇനി നാലുമാസം പ്രായമായ ഏകാഗ്ര രോഹൻ മൂർത്തി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്ബനിയായ ഇൻഫോസിസിന്റെ 243 കോടി രൂപയിലധികം വരുന്ന ഓഹരികളാണ് എൻ ആർ നാരായണ മൂർത്തി കൊച്ചുമകന് സമ്മാനമായി നല്‍കിയത്.

ഏകാഗ്രയ്ക്ക് ഇൻഫോസിസിന്റെ 15,00,000 ഓഹരികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓഹരിയൊന്നിന് 1620 രൂപ നിരക്കില്‍ നാല് മാസം പ്രായമുള്ള കുട്ടിക്ക് ലഭിച്ചത് 243 കോടി രൂപയാണ്. ഇൻഫോസിസിന്റെ സഹസ്ഥാപകനായ നാരായണ മൂർത്തിയുടെ 0.40% ഓഹരിയില്‍ നിന്നാണ് ഏകാഗ്രയ്ക്ക് 0.04% ഓഹരികള്‍ നല്‍കിയത്. ഇതോടെ നാരായണ മൂർത്തിയുടെ ഓഹരി വിഹിതം 0.40% നിന്ന് 0.36% ആയി കുറയുകയും ചെയ്തു. 1.51 കോടി ഓഹരികളാണ് നാരായണ മൂർത്തിക്കുള്ളത്.

2023 നവംബറിലാണ് നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിക്കും ഭാര്യ അപര്‍ണ കൃഷ്ണനും ആണ്‍കുഞ്ഞ് പിറന്നത്. നാരായണ മൂർത്തിയുടെ മകള്‍ അക്ഷതയ്ക്കും ഭർത്താവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനും രണ്ട് പെണ്‍മക്കളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular