Saturday, April 27, 2024
HomeKeralaകനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു; 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു; 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു. 9 ജില്ലകളില്‍ ഇന്ന് മുതല്‍ 3 ദിവസത്തേക്ക് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട് ,കണ്ണൂർ, മലപ്പുറം, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

അതേസമയം പൊള്ളുന്ന ചൂടിനെ പൂർണമായി ശമിപ്പിക്കാൻ ഈ വേനല്‍ മഴയ്ക്ക് കഴിയില്ല. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനിടയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി.

കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളില്‍ 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ 36 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular