Saturday, April 27, 2024
HomeKeralaസില്‍വര്‍ ലൈന്‍ വരുമെന്ന്‌ മിണ്ടേണ്ട കേട്ടോ! തൃക്കാക്കര പാഠമാക്കി ഇടതുതന്ത്രം , ദേശീയപാതാ വികസനമടക്കം ചര്‍ച്ചയാക്കാന്‍...

സില്‍വര്‍ ലൈന്‍ വരുമെന്ന്‌ മിണ്ടേണ്ട കേട്ടോ! തൃക്കാക്കര പാഠമാക്കി ഇടതുതന്ത്രം , ദേശീയപാതാ വികസനമടക്കം ചര്‍ച്ചയാക്കാന്‍ നേതൃത്വം

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്തെ ദേശീയപാതാ വികസനമടക്കം ചര്‍ച്ചയാക്കാന്‍ ഇടതുനേതൃത്വം താഴേത്തട്ടില്‍ നിര്‍ദേശം നല്‍കിയെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതിയെപ്പറ്റി മൗനം പാലിക്കാന്‍ തീരുമാനം.

സില്‍വര്‍ ലൈന്‍ വിരുദ്ധവികാരം തെരെഞ്ഞടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിത്‌.

ഒന്നരവര്‍ഷം മുമ്ബ്‌, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യവേ കെ-റെയില്‍ വരും കേട്ടോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഗുണത്തേക്കാള്‍ ദോഷമാണു ചെയ്‌തതെന്നു ഫലപ്രഖ്യാപനം തെളിയിച്ചു. അതുകൊണ്ടുതന്നെ പിന്നീടു നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുനേതാക്കളാരും സില്‍വര്‍ ലൈനിനെപ്പറ്റി മിണ്ടിയില്ല.

ഇടുക്കി, വയനാട്‌, പാലക്കാട്‌ ഒഴികെ എല്ലാ ജില്ലയിലൂടെയും നിര്‍ദിഷ്‌ട സില്‍വര്‍ ലൈന്‍ കടന്നുപോകും. 12 ലോക്‌സഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സ്‌ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ ജനരോഷം ശക്‌തമാണ്‌. പദ്ധതിക്കായി അടയാളക്കല്ലിട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ ഒട്ടേറെ കുടുംബങ്ങള്‍ പ്രയാസം നേരിടുന്നു. സില്‍വര്‍ ലൈന്‍ വിജ്‌ഞാപനം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയാറാകാത്തതാണ്‌ ഈ ദുരവസ്‌ഥയ്‌ക്കു കാരണം.

വിജ്‌ഞാപനം പിന്‍വലിക്കാതെ സില്‍വര്‍ ലൈന്‍ അനുകൂലികള്‍ക്കു വോട്ടില്ലെന്ന പ്രചാരണവുമായി കെ-റെയില്‍ വിരുദ്ധസമിതി രംഗത്തുണ്ട്‌. സില്‍വര്‍ ലൈന്‍ വരുമെന്നോ ഇല്ലെന്നോ പറയാതെ ഇടതുനേതാക്കള്‍ ഒഴിഞ്ഞുമാറുമ്ബോഴും അടയാളക്കല്ലിടലിനെതിരേ പ്രതിഷേധിച്ചതിനു പോലീസ്‌ നടപടി നേരിട്ട നാട്ടുകാര്‍ കോട്ടയം ജില്ലയിലെ മാടപ്പള്ളിയില്‍ ഇപ്പോഴും സമരത്തിലാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular