Saturday, April 27, 2024
HomeKeralaകെജ്രിവാളിന്റെ അറസ്‌റ്റ് തെരഞ്ഞെുപ്പ്‌ ബോണ്ട്‌ അഴിമതിയില്‍നിന്ന്‌ ശ്രദ്ധ തിരിക്കാന്‍: കെ.സി.

കെജ്രിവാളിന്റെ അറസ്‌റ്റ് തെരഞ്ഞെുപ്പ്‌ ബോണ്ട്‌ അഴിമതിയില്‍നിന്ന്‌ ശ്രദ്ധ തിരിക്കാന്‍: കെ.സി.

ലപ്പുഴ: തെരഞ്ഞെുപ്പ്‌ ബോണ്ടുമായി ബന്ധപ്പെട്ട്‌ കോടികളുടെ അഴിമതി പുറത്തായതില്‍ നിന്നു ജനശ്രദ്ധ തിരിക്കാനും മൂടിവെക്കാനുമാണ്‌ നരേന്ദ്രമോദി ഇ.ഡിയെക്കൊണ്ട്‌ കെജ്‌രിവാളിനെ അറസ്‌റ്റ്‌ ചെയ്യിച്ചതെന്നു ആലപ്പുഴ യു.ഡി.എഫ്‌.

സ്‌ഥാനാര്‍ഥിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍. അഴിമതിക്കഥകള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനും തെരഞ്ഞെുപ്പില്‍ അത്‌ തങ്ങള്‍ക്ക്‌ ദോഷം ചെയ്യുമെന്നും തിരിച്ചറിഞ്ഞ്‌ കൃത്യമായി ആസൂത്രണം ചെയ്‌താണ്‌ കെജ്‌രിവാളിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ മോദി ശ്രമിക്കുന്നത്‌. വ്യക്‌തമായ രാഷ്‌ട്രീയപകപോക്കലാണ്‌ ഇത്‌. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്‌ ഫാസിസമാണ്‌. തങ്ങളുടെ ഭരണപരാജയം മൂടി വയ്‌ക്കുന്നതിനാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്‌ വന്നത്‌.

സര്‍ക്കാര്‍ ഈ നിയമം പിന്‍വലിക്കുന്നതുവരെ കോണ്‍ഗ്രസ്‌ പോരാടും. ഭരണപക്ഷത്തുള്ള ഏതെങ്കിലും നേതാക്കളുടെ പേരില്‍ കേസ്‌ വന്നിട്ടുണ്ടോ? കേസുള്ളവരെയെല്ലാം ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ശ്രമം തുടരുകയാണ്‌. അല്ലാത്തവരെ കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യാമുന്നണി തെരഞ്ഞെടുപ്പ്‌ കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മോദിയുടെ ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കെതിരേ ശക്‌തമായി പോരാടുമെന്നും കെ.സി. പറഞ്ഞു. തനിക്ക്‌ എതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശോഭാ സുരേന്ദ്രന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അത്‌ ഹാജരാക്കാന്‍ വെല്ലുവിളിക്കുകയാണ്‌. 10 വര്‍ഷമായി ശോഭാ സുരേന്ദ്രന്റെ പാര്‍ട്ടിയാണ്‌ രാജ്യം ഭരിക്കുന്നത്‌.

തെളിവുകളുണ്ടെങ്കില്‍ അത്‌ ഹാജരാക്കാന്‍ എന്താണ്‌ പ്രയാസമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക്‌ വേണ്ടി വന്‍ പി.ആര്‍. വര്‍ക്കാണ്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ചെയ്യുന്നത്‌. എല്‍.ഡി.എഫ്‌. കണ്‍വീനറുടെ ജോലി ആണോ ഇത്‌.? സംസ്‌ഥാനത്ത്‌ മത്സരം എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും ബി.ജെ.പിയുടെ സ്‌ഥാനാര്‍ഥികള്‍ എല്ലാം നല്ല സ്‌ഥാനാര്‍ഥികള്‍ ആണെന്നും സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ ജയരാജനെ ചോദ്യംചെയ്യാന്‍ പാര്‍ട്ടിയും മുന്നോട്ടുവരുന്നില്ലെന്നും കെ.സി. വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular