Saturday, April 27, 2024
HomeIndiaഇന്ന്‌ അപൂര്‍വ ചന്ദ്രഗ്രഹണം

ഇന്ന്‌ അപൂര്‍വ ചന്ദ്രഗ്രഹണം

തിരുവനന്തപുരം : ശാസ്‌ത്രലോകം കാത്തിരിക്കുന്ന അപൂര്‍വ ചന്ദ്രഗ്രഹണം ഇന്ന്‌. ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം ആണ്‌ ഇന്നത്തേത്‌.

ഈ വര്‍ഷമാകെ രണ്ട്‌ സൂര്യഗ്രഹണത്തിനും രണ്ട്‌ ചന്ദ്രഗ്രഹണത്തിനുമാകും ലോകം സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ സമയം രാവിലെ 10.23നാണ്‌ ഇന്നത്തെ ചന്ദ്രഗ്രഹണം. രാവിലെ 10:23ന്‌ തുടങ്ങി ഉച്ചയ്‌ക്ക്‌ 03:02 വരെയാവും ഗ്രഹണം. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്ബോഴാണു ചന്ദ്രഗ്രഹണം സംഭവിക്കുന്നത്‌. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കും. എന്നാല്‍ ഇന്നത്തെ ചന്ദ്രഗ്രഹണത്തില്‍ ഭൂമിയും ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ അല്ല വരുന്നത്‌. അതുകൊണ്ട്‌ ശാസ്‌ത്രലോകം പെനുബ്രല്‍ ചന്ദ്രഗ്രഹണം എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാവില്ല.
അയര്‍ലന്‍ഡ്‌, ബെല്‍ജിയം, സ്‌പെയിന്‍, ഇംഗ്ലണ്ട്‌, സൗത്ത്‌ നോര്‍വേ, ഇറ്റലി, പോര്‍ച്ചുഗല്‍, റഷ്യ, ജര്‍മനി, യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌, നെതര്‍ലന്‍ഡ്‌, ഫ്രാന്‍സ്‌, ബൊഗോട്ട, ഗ്വാട്ടിമാല എന്നിവയാണു പ്രധാനമായും ചന്ദ്രഗ്രഹണത്തിന്‌ സാക്ഷ്യംവഹിക്കുക. സമ്ബൂര്‍ണ ചന്ദ്രഗ്രഹണം പോലെ ആയിരിക്കില്ല ഇത്‌.

100 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഉത്തരേന്ത്യയിലെ ആഘോഷദിനമായ ഹോളിദിനത്തില്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്‌ വലിയ ഭാഗ്യമായി കരുതുന്നവരാണ്‌ ഹൈന്ദവവിശ്വാസികള്‍. ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും ബാധിക്കുമെന്നാണു വിശ്വാസം.

ഏപ്രില്‍ എട്ടിലെ സമ്ബൂര്‍ണ സൂര്യഗ്രഹണം സെപ്‌റ്റംബര്‍ 18ലെ ഭാഗിക ചന്ദ്രഗ്രഹണം, ഒക്‌ടോബര്‍ രണ്ടിലെ ആനുലര്‍ സൂര്യഗ്രഹണം എന്നിവയാണ്‌ ഈ വര്‍ഷത്തെ മറ്റു ഗ്രഹണങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular