Saturday, April 27, 2024
HomeKeralaപാതി കെട്ടിടം പൊളിച്ച്‌ പാത വികസിപ്പിക്കേണ്ട! മുഴുവന്‍ കെട്ടിടത്തിനും നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ഹൈക്കോടതി

പാതി കെട്ടിടം പൊളിച്ച്‌ പാത വികസിപ്പിക്കേണ്ട! മുഴുവന്‍ കെട്ടിടത്തിനും നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ദേശീയപാതയ്‌ക്കായി ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ ഉടമ ആവശ്യപ്പെട്ടാല്‍ മുഴുവനായും ഏറ്റെടുത്ത്‌ നഷ്‌ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി.

നിലവില്‍ അലൈന്‍മെന്റ്‌ പ്രകാരമുള്ള കെട്ടിടഭാഗം മാത്രമാണ്‌ ഏറ്റെടുക്കുന്നത്‌.
ഭാഗികമായി പൊളിച്ചശേഷമുള്ള കെട്ടിടഭാഗങ്ങള്‍ ഉടമയ്‌ക്കു വന്‍ബാധ്യതയായി മാറുന്ന സാഹചര്യത്തിലാണു കോടതി ഇടപെടല്‍. കോഴിക്കോട്‌, വടകര സ്വദേശി വി.വി. സുധീര്‍കുമാറിന്റെ ഹര്‍ജിയില്‍ ജസ്‌റ്റിസ്‌ ടി.ആര്‍. രവിയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.
ദേശീയപാതയ്‌ക്കു മാത്രമല്ല, മറ്റ്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്‌ഥലമെടുപ്പിനും വിധി ബാധകമാകും. ഇത്‌ സര്‍ക്കാരിനു വന്‍ബാധ്യതയാകും. വിധിക്കെതിരേ അപ്പീല്‍ നല്‍കാനാണു ദേശീയപാത അതോറിറ്റിയുടെ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular