Saturday, April 27, 2024
HomeKeralaകുട്ടി തന്റേതാണോയെന്ന് ഫായീസിന് സംശയമായിരുന്നു ; കത്തിച്ച സിഗററ്റ് കൊണ്ടു കുത്തി , പിഞ്ചുകുഞ്ഞിനോട് ചെയ്തിരുന്നത്...

കുട്ടി തന്റേതാണോയെന്ന് ഫായീസിന് സംശയമായിരുന്നു ; കത്തിച്ച സിഗററ്റ് കൊണ്ടു കുത്തി , പിഞ്ചുകുഞ്ഞിനോട് ചെയ്തിരുന്നത് കൊടും ക്രൂരതകള്‍

ലപ്പുറം: രണ്ടരവയസ്സുകാരി ക്രൂരമായി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായീസ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് പിന്നില്‍ കുട്ടി തന്റേതാണോ എന്ന സംശയമെന്ന് ബന്ധുക്കള്‍.

കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് ഫായീസ് കുട്ടിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മര്‍ദിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു.

മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സിഗരറ്റ് കൊണ്ട് പൊള്ളിച്ച മുറിവുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. വാരിയെല്ലുകളും പൊട്ടിയിരുന്നു. ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു.

കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന അമ്മ ഷഹാനത്തിന്റേയും ബന്ധുക്കളെടെയും പരാതി ശരിവെക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular