Saturday, April 27, 2024
HomeIndiaവാതുവയ്പ്: ഭര്‍ത്താവ് തുലച്ചത് ഒന്നരക്കോടി; പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ ഭാര്യ ജീവനൊടുക്കി

വാതുവയ്പ്: ഭര്‍ത്താവ് തുലച്ചത് ഒന്നരക്കോടി; പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ ഭാര്യ ജീവനൊടുക്കി

ബംഗലൂരു: പെട്ടെന്ന് പണക്കാരനാകാന്‍ പലരില്‍ നിന്നും കോടികള്‍ കടം വാങ്ങി ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ് നടത്തിയ ആള്‍ക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടി രൂപ.

പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ ഒടുവില്‍ അയാളുടെ ഭാര്യ ജീവനൊടുക്കി. കര്‍ണാടകയിലെ ചിത്രഗുഡയിലാണ് സംഭവം.

ഹൊസദുര്‍ഗയിലുള്ള സംസ്ഥാന ചെറുകിട ജലശേചന പദ്ധതിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ദര്‍ശന്‍ ബാലു ആണ് വാതുവയ്പിന് പോയി പണം നഷ്ടപ്പെടുത്തിയത്. ഭര്‍ത്താവിന് പണം നല്‍കിയവര്‍ വീട്ടില്‍ വന്ന് ശല്യം തുടങ്ങിയതോടെ മറ്റ് മാര്‍ഗമില്ലാതെ ജീവനൊടുക്കുകയാണെന്ന് ഭാര്യ രഞ്ജിത വി.(24) ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മാര്‍ച്ച്‌ 19നാണ് ഹൊലാല്‍ക്കരെ സ്വദേശിയായ ഇവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ ദമ്ബതികള്‍ക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. മകളുടെ മരണത്തില്‍ രഞ്ജിതയുടെ പിതാവ് 13 പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഷിനു, ഗിരിഷ്, വെങ്കിടേഷ് തുടങ്ങി 13 പേരുടെ പേരുകള്‍ ആത്മഹത്യക്കുറിപ്പില്‍ എഴൂതിവച്ചശേഷമാണ് രഞ്ജിത ജീവനൊടുക്കിയത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. വാതുവയ്പിനായി ദര്‍ശന്‍ പലരില്‍ നിന്നും പണം കടംവാങ്ങിയിരുന്നു. ഇതില്‍ കുറച്ചുതുക അയാള്‍ തിരിച്ചുനല്‍കി. 54 ലക്ഷം രൂപ ഇനിയും പലര്‍ക്കായി നല്‍കാനുണ്ടായിരുന്നു. തന്റെ മരുമകന്‍ നിരപരാധിയാണെന്നും ക്രിക്കറ്റ് വാതുവയ്പിന് അയാള്‍ തയ്യാറായിരുന്നില്ലെന്നും എന്നാല്‍ പ്രതികള്‍ നിര്‍ബന്ധിച്ച്‌ വാതുവയ്പില്‍ ചേര്‍ത്തതാണെന്നും രഞ്ജിതയുടെ പിതാവ് പറയുന്നു.

പെട്ടെന്ന് പണക്കാരനാകാനുള്ള മാര്‍ഗമെന്ന് പറഞ്ഞാണ് നിര്‍ബന്ധിച്ചത്. പണം നല്‍കിയതിനു പകരമായി അവര്‍ ബ്ലാക്ക് ചെക്കുകള്‍ വാങ്ങി. 2021ലും 2023ലും വാതുവയ്പിലുടെ ദര്‍ശന് കുറച്ച്‌ പണം കിട്ടി. എന്നാല്‍ പിന്നീട് അത് മുഴുവന്‍ നഷ്ടപ്പെട്ടു. ഇതോടെ പ്രതികള്‍ അവരുടെ പണം ഉടന്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ശല്യം തുടങ്ങിയെന്നും പിതാവ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular