Monday, May 6, 2024
HomeIndiaഅജ്ഞാത കാളുകള്‍ വരുന്നെന്ന്; ഗ്യാൻവാപി സര്‍വേക്ക് ഉത്തരവിട്ട ജഡ്ജി പരാതി നല്‍കി

അജ്ഞാത കാളുകള്‍ വരുന്നെന്ന്; ഗ്യാൻവാപി സര്‍വേക്ക് ഉത്തരവിട്ട ജഡ്ജി പരാതി നല്‍കി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നമ്ബറുകളില്‍നിന്ന് അജ്ഞാത കാളുകള്‍ വരുന്നതായി പറഞ്ഞ്, വാരാണസി ഗ്യാൻവാപി പള്ളിയില്‍ വിഡിയോഗ്രാഫി സർവേ നടത്തണമെന്ന് ഉത്തരവിട്ട അതിവേഗ കോടതി അഡീഷനല്‍ സെഷൻസ് ജഡ്ജി രവി കുമാർ ദിവാകർ പരാതി നല്‍കി.

ജഡ്ജിയുടെ പരാതി ലഭിച്ചതായി ബറേലി സീനിയർ പൊലീസ് സൂപ്രണ്ട് ഗുലെ സുശീല്‍ ചന്ദ്രഭൻ പറഞ്ഞു.

അജ്ഞാത നമ്ബറുകളില്‍നിന്ന് ലഭിക്കുന്ന കാളുകള്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് പരാതി നല്‍കുന്നതെന്ന് പൊലീസിനയച്ച കത്തില്‍ ദിവാകർ പറഞ്ഞു. ഏപ്രില്‍ 15ന് രാത്രി 9.45നാണ് ആദ്യം കാള്‍ വന്നത്. എന്നാല്‍, ഇദ്ദേഹം കാള്‍ എടുത്തില്ല. ഇതിനുശേഷം തുടർച്ചയായി കാള്‍ വരുന്നുണ്ടെന്നും ഒന്നും എടുത്തില്ലെന്നും ജഡ്ജി പരാതിയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ സൈബർ സെല്ലിനും പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular