Saturday, April 27, 2024
HomeIndiaഇന്ത്യയില്‍ നിന്നുള്ള പശുവിന് ബ്രസീലിലെ ലേലത്തില്‍ 40 കോടി രൂപ; സര്‍വകാല റെക്കോര്‍ഡ്

ഇന്ത്യയില്‍ നിന്നുള്ള പശുവിന് ബ്രസീലിലെ ലേലത്തില്‍ 40 കോടി രൂപ; സര്‍വകാല റെക്കോര്‍ഡ്

ന്ധ്രയിലെ നെല്ലൂരില്‍ നിന്നുള്ള പശുവിനെ ബ്രസീലില്‍ ലേലത്തില്‍ വിറ്റത് റെക്കോഡ് തുകയായ 40 കോടി രൂപയ്ക്ക്. ആദ്യമായാണ് ഒരു പശു ഇനത്തിന് ലേലത്തില്‍ ഇത്രയധികം ഉയര്‍ന്ന വില ലഭിക്കുന്നത്.
നെല്ലൂര്‍ ഇനത്തില്‍പ്പെട്ട വിയാറ്റിന-19 എഫ്‌ഐവി മാരാ ഇമോവെയിസ് എന്ന പശുവിനെയാണ് സർവകാല റെക്കോഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റത്.

വെളുത്ത രോമവും മുതുകിലുള്ള വലിയ മുഴയും നെല്ലൂര്‍ ഇനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലാണ് ഉത്ഭവമെങ്കിലും ബ്രസീലില്‍ ഏറെ പ്രചാരമുള്ള കന്നുകാലി ഇനമാണിത്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയുടെ പേരാണ് ഈ ഇനത്തിന് നല്‍കിയിരിക്കുന്നത്. ബോസ് ഇന്‍ഡിക്കസ് എന്നാണ് ഈ കന്നുകാലി ഇനത്തിന്റെ ശാസ്ത്രീയ നാമം. ഇന്ത്യയിലെ കരുത്തുറ്റതും വേഗത്തില്‍ ഇണങ്ങി ജീവിക്കുന്നതുമായ ഓംഗോള്‍ കന്നുകാലി വര്‍ഗത്തിന്റെ പിന്‍ഗാമികളാണ് നെല്ലൂര്‍ പശുക്കള്‍.

1868-ലാണ് ഓംഗോള്‍ ഇനത്തില്‍പ്പെട്ട പശുവിനെ ആദ്യമായി ബ്രസീലില്‍ എത്തിക്കുന്നത്. അതിന് ശേഷം ബ്രസീലിലെ കന്നുകാലി ഇറക്കുമതിയില്‍ ഈ ഇനം പ്രത്യേക സ്ഥാനം പിടിച്ചു. ഉയര്‍ന്ന താപനിലയെ ചെറുക്കാന്‍ ശേഷിയുള്ള നെല്ലൂര്‍ ഇനം മറ്റ് ജീവികളുണ്ടാക്കുന്ന അണുബാധയെ ചെറുക്കുകയും ചെയ്യുന്നു. ഇവയുടെ മികച്ച മെറ്റബോളിസവും മറ്റൊരു പ്രത്യേകതയാണ്. അതിനാല്‍ തന്നെ ബ്രസീസിലെ കന്നുകാലി കര്‍ഷകര്‍ കൂടുതലായി ഈ ഇനത്തെ ആവശ്യപ്പെടുന്നുണ്ട്. ഈ പ്രത്യേകതകളെല്ലാം ചേര്‍ന്നതാണ് വിയാറ്റിന-19. ജനിതക ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേകമായ രീതിയില്‍ തിരഞ്ഞെടുത്താണ് ഇതിനെ ബ്രീഡ് ചെയ്തത്.

ബ്രസീലിലെ സാവോ പോളോയില്‍ നടന്ന ലേലത്തിലാണ് നാലര വയസ്സ് പ്രായമുള്ള വിയാറ്റിന-19നെ ലേലം കൊണ്ടത്. ബ്രസീലിലെ ആകെയുള്ള കന്നുകാലി സമ്ബത്തില്‍ 80 ശതമാനവും നെല്ലൂര്‍ ഇനത്തില്‍പ്പെട്ട പശുക്കളാണ്. ബ്രസീലിലെ അസ്ഥിരമായ കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും പ്രജനന രീതിയിലെ എളുപ്പവും ബ്രസീലിലെ കര്‍ഷകരെ നെല്ലൂര്‍ ഇനത്തെ കൂടുതല്‍ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular