Tuesday, April 30, 2024
HomeKeralaവയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം.എം.ഹസൻ

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം.എം.ഹസൻ

തിരുവനന്തപുരം: വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് യുഡിഎഫിലെ ഒരു കക്ഷിയുടെയും പതാക ഉപയോഗിക്കില്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം.ഹസൻ.
രാഹുല്‍ ഗാന്ധിയുടെ പത്രികാ സമർപ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ് ഷോയില്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പതാകകള്‍ ഉപയോഗിക്കാതിരുന്നത് വിവാദമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവർ പതാകകള്‍ ഒഴിവാക്കിയതിനെ വിമർശിച്ച്‌ രംഗത്ത് എത്തിയിരുന്നു. ഇത്തവണ വയനാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പതാക വേണ്ട ചിഹ്‍നം ഉപയോഗിച്ചാല്‍ മതി എന്നാണ് മുന്നണി തീരുമാനമെന്നും ഹസൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular