Tuesday, April 30, 2024
HomeKeralaകാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൂജാരിമാരെ പോലെ വസ്ത്രം ധരിച്ച്‌ പൊലീസുകാര്‍; അപലപനീയമെന്ന് അഖിലേഷ് യാദവ്

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൂജാരിമാരെ പോലെ വസ്ത്രം ധരിച്ച്‌ പൊലീസുകാര്‍; അപലപനീയമെന്ന് അഖിലേഷ് യാദവ്

ഖ്നോ: കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പുരോഹിതരുടെ വേഷത്തില്‍ പൊലീസുകാരെ വിന്യസിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി.

ഏത് പൊലീസ് മാനുവലിലാണ് ഉദ്യോഗസ്ഥർക്ക് ഇപ്രകാരം വസ്ത്രം ധരിക്കാണമെന്ന് പറഞ്ഞിട്ടുള്ളതെന്നും ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നവരെ സസ്പെൻഡ് ചെയ്യണമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“ഏത് ‘പൊലീസ് മാനുവല്‍’ പ്രകാരമാണ് പൊലീസുകാർ പുരോഹിത വേഷം ധരിക്കുന്നത്? ഇത്തരം ഉത്തരവുകള്‍ നല്‍കുന്നവരെ സസ്പെൻഡ് ചെയ്യണം. നാളെ ഏതെങ്കിലും വ്യക്തികള്‍ ഇത് മുതലെടുത്ത് നിരപരാധികളായ പൊതുജനങ്ങളെ കൊള്ളയടിച്ചാല്‍, യു.പി സർക്കാരും ഭരണകൂടവും എന്ത് മറുപടി പറയും? അപലപനീയം!”, അഖിലേഷ് യാദവ് പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിലെ ക്ഷേത്ര പൂജാരിമാരെപ്പോലെ കുങ്കുമവും നെറ്റിയില്‍ തിലകം ചാർത്താനും ധോത്തിയും കുർത്തയും ധരിക്കണം എന്നായിരുന്നു പുരുഷ ഉദ്യോഗസ്ഥർക്ക് നല്‍കിയ നിർദേശം. 15 ദിവസത്തെ ട്രയല്‍ പിരീഡിന് ശേഷം പുതിയ നിർദേശത്തെ വിലയിരുത്തുമെന്ന് വാരാണസി പൊലീസ് കമീഷണർ മോഹിത് അഗർവാള്‍ പറഞ്ഞു. 2018ലും സമാന രീതിയില്‍ പരീക്ഷണം നടത്തിയിരുന്നുവെങ്കിലും കൂടുതല്‍ വിശകലനങ്ങള്‍ത്ത് മുമ്ബേ ഇത് നിർത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular