Tuesday, April 30, 2024
HomeKeralaവളര്‍ത്തുനായയെ ഉപദ്രവിച്ചു; പൊലീസില്‍ അറിയിച്ച യുവതിയ്‌ക്ക് നേരെ ആക്രമണം; ഭീഷണി

വളര്‍ത്തുനായയെ ഉപദ്രവിച്ചു; പൊലീസില്‍ അറിയിച്ച യുവതിയ്‌ക്ക് നേരെ ആക്രമണം; ഭീഷണി

തിരുവനന്തപുരം: വളർത്തുനായയെ ഉപദ്രവിച്ച വിവരം പൊലീസില്‍ അറിയിച്ച യുവതിയ്‌ക്ക് നേരെ ആക്രമണം. പോത്തൻകോട് സ്വദേശി മിനിമോള്‍ക്കാണ് മർദ്ദനമേറ്റത്.

ഇവരുടെ പരാതിയില്‍ അയല്‍വാസികളായ ശ്രീകാന്ത്, വിജേഷ് ബാബു, സിബി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. തന്റെ വളർത്തുനായയെ പ്രതികള്‍ ഉപദ്രവിച്ചെന്നും ഇത് തടയാൻ ശ്രമിക്കുന്നതിനിടെ തന്നെയും മർദ്ദിച്ചു എന്നാണ് മിനിയുടെ പരാതി.

തന്റെ വളർത്തുനായയുടെ കഴുത്തില്‍ ശ്രീകാന്ത് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇത് കണ്ട് മിനി പ്രതികളെ തടയാൻ ശ്രമിച്ചു. പ്രതികള്‍ പിന്മാറുന്നില്ലെന്ന് കണ്ടതോടെ മിനി പൊലീസില്‍ വിവരം അറിയിച്ചു. ഇത് പ്രതികളെ ചൊടിപ്പിച്ചു. തുടർന്ന് വീട്ടിലെത്തിയ മൂന്നംഗ സംഘം മിനിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും മുഖത്തടിക്കുകയും ചെയ്തു. ഇക്കാര്യം പൊലീസില്‍ അറിയിച്ചാല്‍ വീടിന് നേരെ ബോംബ് എറിയുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular