Tuesday, April 30, 2024
HomeIndiaഇന്ത്യന്‍ ഗെയിമര്‍മാരെ നേരില്‍ കണ്ട് പ്രധാനമന്ത്രി; രാജ്യത്തിൻറെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഉപയോഗിക്കാനുള്ള സമയമെന്ന് നരേന്ദ്രമോദി

ഇന്ത്യന്‍ ഗെയിമര്‍മാരെ നേരില്‍ കണ്ട് പ്രധാനമന്ത്രി; രാജ്യത്തിൻറെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഉപയോഗിക്കാനുള്ള സമയമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: തിരഞ്ഞെടുത്ത ഇന്ത്യന്‍ ഗെയിമാർമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അനിമേഷ് അഗര്‍വാള്‍, മിഥിലേഷ് പഠാന്‍കര്‍, പായല്‍ ധരെ, നമന്‍ മാഥുര്‍, അന്‍ഷു ബിഷ്ട് എന്നീ ഏഴ് ഗെയിമര്‍മാരുമായാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്.

ഗെയിമിംഗിന്റെ ലോകത്തെ മനസ്സിലാക്കാനും അത് നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ രൂപപ്പെടുത്താനുമുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഗെയിമിങ് വ്യവസായത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമന്ത്രി ഗെയിമര്‍മാരുമായി സംസാരിച്ചത്. കാലാവസ്ഥാ വ്യതിയാനം, ശുചിത്വം ഉള്‍പ്പടെ ലോകം നേരിടുന്ന വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്ന ഗെയിമുകള്‍ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ തീര്‍ച്ചയായും നിര്‍മിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇസ്‌പോര്‍ട്‌സ് പോലുള്ള നൈപുണ്യം അടിസ്ഥാനമാക്കിയുള്ള ഗെയിമിങിന് യാതൊരുവിധ നിയന്ത്രണവും ആവശ്യമില്ലെന്നും സംഘടിതവും നിയമപരവുമായ ഘടനയില്‍ അതിന് സ്വതന്ത്രമായി തഴച്ചുവളരാന്‍ സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അത് യുവാക്കള്‍ക്ക് കൂടുതല്‍ വഴികള്‍ തുറന്നിടും. അവര്‍ക്ക് ഇത് ഒരു കരിയര്‍ ഓപ്ഷനായി കണക്കാക്കാം.

ന്യൂഡല്‍ഹി: തിരഞ്ഞെടുത്ത ഇന്ത്യന്‍ ഗെയിമര്‍മാരെ നേരില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അനിമേഷ് അഗര്‍വാള്‍, മിഥിലേഷ് പഠാന്‍കര്‍, പായല്‍ ധരെ, നമന്‍ മാഥുര്‍, അന്‍ഷു ബിഷ്ട് എന്നീ ഏഴ് ഗെയിമര്‍മാരുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമയം ചിലവഴിച്ചത്.

ഇസ്‌പോര്‍ട്‌സ് പോലുള്ള നൈപുണ്യം അടിസ്ഥാനമാക്കിയുള്ള ഗെയിമിങിന് യാതൊരുവിധ നിയന്ത്രണവും ആവശ്യമില്ലെന്നും സംഘടിതവും നിയമപരവുമായ ഘടനയില്‍ അതിന് സ്വതന്ത്രമായി തഴച്ചുവളരാന്‍ സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അത് യുവാക്കള്‍ക്ക് കൂടുതല്‍ വഴികള്‍ തുറന്നിടും. അവര്‍ക്ക് ഇത് ഒരു കരിയര്‍ ഓപ്ഷനായി കണക്കാക്കാം. ഗെയിമിംഗിന്റെ ലോകത്തെ മനസ്സിലാക്കാനും അത് നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ രൂപപ്പെടുത്താനുമുള്ള സമയമാണിത്. അദ്ദേഹം പറഞ്ഞു.

അതേസമയം നൈപുണ്യാധിഷ്ടിത ഗെയിമിങിലെ സര്‍ഗാത്മകത തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകളെ ഗെയിമര്‍മാര്‍ അത് വലിയ പ്രചോദനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വളരെ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ഗെയിമിങ് ആരംഭിച്ചത്. ഇപ്പോള്‍ തങ്ങളില്‍ പലര്‍ക്കും അത് ഒരു ജീവിതമാര്‍ഗമാണ്. ഗെയിമിനോടുള്ള കാഴ്ചപ്പാട് തന്നെ മാറിയതായും ഗെയിമിങ് ക്രിയേറ്റര്‍മാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular