Tuesday, April 30, 2024
HomeKeralaമദ്യലഹരിയില്‍ പരസ്പരം ആക്രമിച്ച്‌ ഭാര്യയും ഭര്‍ത്താവും; പിന്നാലെ ഭര്‍ത്താവിനെ വിറക് കമ്ബ് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി...

മദ്യലഹരിയില്‍ പരസ്പരം ആക്രമിച്ച്‌ ഭാര്യയും ഭര്‍ത്താവും; പിന്നാലെ ഭര്‍ത്താവിനെ വിറക് കമ്ബ് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി ഭാര്യ

ത്തനംതിട്ട: വീട്ടുവഴക്കിനിടെ ഭർത്താവിനെ ഭാര്യ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് സ്വദേശി രത്നാകരനാണ്( 53) കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇരുവരും മദ്യ ലഹരിയിലായിരുന്നെന്നും ഇതേതുടർന്ന് വഴക്കുണ്ടായെന്നും പൊലീസ് പറയുന്നു. പ്രകോപിതയായ ശാന്തമ്മ വിറക് കമ്ബ് കൊണ്ട് രത്‌നാകരന്റെ തലയ്‌ക്കടിക്കുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാർ രത്നാകരനെ നിലയ്‌ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ശാന്തമ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular