Tuesday, April 30, 2024
HomeKeralaആവേശത്തില്‍ ബിജെപി അണികള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പസമയത്തിനുള്ളില്‍ കുന്നംകുളത്ത്

ആവേശത്തില്‍ ബിജെപി അണികള്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പസമയത്തിനുള്ളില്‍ കുന്നംകുളത്ത്

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പസമയത്തിനകം തൃശൂരിലെത്തും. ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടി.
ഇവിടെ നിന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതല്‍ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രി മൈസൂരുവില്‍ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്നാട്ടിലും പൊതുയോഗമുണ്ട്.

കേരളത്തിലെ പരിപാടികള്‍ പൂർത്തിയാക്കി തമിഴ്നാട്ടില്‍ എത്തുന്ന നരേന്ദ്ര മോദി, വൈകിട്ട് 4.15ന് തിരുനെല്‍വേലിയില്‍ ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കും. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ ജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലമായ തിരുനല്‍വേലിയില്‍, പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് സ്ഥാനാർത്ഥി. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്നാട് സന്ദർശിക്കുന്നത്. മോദിക്ക് നാളെയും തമിഴ്നാട്ടില്‍ പരിപാടികള്‍ ഉണ്ട്. ഈ മാസം 19നാണ് തമിഴ്നാട്ടില്‍ വോട്ടിങ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular